August 30, 2026

കമ്പളക്കാട്: ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

0
IMG-20210911-WA0105.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് ഗവ. യു.പി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ സ്കൂളിലേക്ക് സംഭാവന ചെയ്ത മൊബൈൽ ഫോണുകൾ ഉൾപ്പെടുന്നതാണ് ഡിജിറ്റൽ ലൈബ്രറി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് നജീബ് കരണി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ, വാർഡ് മെമ്പർമാരായ സലിജ ഉണ്ണി, നൂർഷ ചേനോത്ത്, സ്കൂൾ പ്രധാനധ്യാപിക ഷേർലി തോമസ്, പി.ടി.എ പ്രസിഡൻ്റ് സമീർ കോരാൻകുന്നേൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *