മാനന്തവാടി: കാർ മോഷ്ട്ടാക്കളെ മിനുട്ടുകൾക്കുള്ളിൽ വലയിലാക്കി മാനന്തവാടി പോലീസ്


Ad
യൂസ്ഡ് കാർ ഷോറുമുകളിലെ വാഹനങ്ങളിൽ ഇന്ധനം കുറവായിരിക്കുമെന്നറിയാവുന്ന പോലീസ് പ്രതികളെ തന്ത്രപൂർവം കുടുക്കി
മാനന്തവാടി: സമയോചിതമായ ഇടപ്പെടലിലൂടെ കാർ മോഷ്ട്ടാക്കളെ മിനുട്ടുകൾക്കുള്ളിൽ വലയിലാക്കി മാനന്തവാടി പോലീസ്. മലപ്പുറം, കാര്യവട്ടം തേലക്കാട്, ചെറങ്ങരക്കുന്ന്, താളിയിൽ വീട്ടിൽ രത്നകുമാർ (42), കൊല്ലം, കടക്കൽ, കൈതോട്, ചാലുവിള പുത്തൻ വീട്ടിൽ അബ്ദുൽ കരീം (37) എന്നിവരെയാണ് കാറുമായി കടന്ന് കളയാനുള്ള ശ്രമത്തിനിടെ പെട്രോൾ പമ്പിൽ വെച്ച് പിടികൂടിയത്.
മാനന്തവാടി ചങ്ങാടക്കടവിലെ മലബാർ മോട്ടോർസ് യൂസ്ഡ് കാർ ഷോപ്പിൽ നിന്നാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ഇയ്യോൺ കാർ മോഷണം പോയത്. കടയുടെ ചങ്ങല മുറിച്ച് അകത്ത് കയറിയ മോഷ്ട്ടാക്കൾ ഓഫീസ് മുറി കുത്തിതുറന്ന് താക്കോൽ കൈക്കലാക്കി കാറുമായി കടന്ന് കളയുകയായിരുന്നു. മാറ്റുകയായിരുന്നു. ശബ്ദം കേട്ട് കെട്ടിട ഉടമ സ്ഥാപന ഉടമകളായ അബൂബക്കർ, ജമാൽ എന്നിവരെ വിവരമറിയിച്ചു. ഇവരെത്തി മോഷണം സ്ഥിരീകരിക്കുകയും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി പരിശോധനയിൽ ഉണ്ടായിരുന്ന മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുൾ കരീമിൻ്റെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ സക്കറിയ പി പി, സി പി ഒ ഐ എസ് സുധീഷ് എന്നിവർ രാത്രി തുറന്ന് പ്രവർത്തിക്കുന്ന തോണിച്ചാലിലെ പമ്പിൽ എത്തുകയും ഇന്ധനം നിറക്കാനായി എത്തിയ മോഷ്ട്ടാക്കളുടെ വാഹനം തടഞ്ഞ് നിർത്തി പിടികൂടുകയുമായിരുന്നു. യൂസ്ഡ് കാർ ഷോറു മുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇന്ധനം കുറവായിരിക്കുമെന്നറിയാവുന്ന പോലീസ് ഇവരെ തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു. അബ്ദുൾ കരീം പനമരം പോലിസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയും, രത്നകുമാർ എൻ ഡി പി എസ് കേസുകളിൽ ഉൾപ്പെടെ പ്രതിയുമാണ്. എസ് ഐ ബിജു ആൻ്റണി, എ എസ് ഐ മാരായ സൈനുദ്ദീൻ, ഇ നൗഷാദ്, സീനിയർ സി പി ഒ അഞ്ഞ് ജിത്ത് കുമാർ, സി പി ഒ മരായ രഞ്ജിത്ത് വി കെ, ജാസിം ഫൈസൽ, മുഹമ്മദ് റഫീഖ് എന്നിവരാണ് സംഘത്തിലുള്ളത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *