കൽപ്പറ്റ: കളിപ്പാട്ടങ്ങൾ വേണോ അഹിംസ കളിപ്പാട്ട ട്രസ്റ്റിൽ അംഗമാകു……


Ad
റിപ്പോർട്ട് : സി.ഡി. സുനീഷ്
നാടൻ കളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനും ,, അഹിസ കളിപ്പാട്ട ,, ട്രസ്റ്റ് .
ഐ. ഐ.ടി യിൽ പ്രൊഡക്ട്‌ ഡിസൈൻ
ബിരുദം നേടിയ സുബിദ് കെ.എസ്..
യുദ്ധ കളി കോപ്പുകളും പാഴ് പ്ലാസ്റ്റിക്കിൽ നിന്നും – ഉള്ള ടോക്സിക് കളിപ്പാട്ടങ്ങളും അരങ്ങ് വാഴുന്ന നാട്ടിൽ സർഗ്ഗാത്മകമായ ഒരു ചുവട് വെപ്പാണ് സുബിദ് നടത്തുന്നത്.
ഈയ്യിടെ വയനാട്ടിലെ തൃക്കൈപ്പറ്റയിലും വൈത്തിരിയിലും കുറച്ച് നാൾ താമസിച്ച വേളയിലെ ഈ ആശയം രൂപപ്പെട്ടത്.
പരിസ്ഥിതി സൗഹാർദ കളിപ്പാട്ടങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഉണ്ടെങ്കിലും അവ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നല്ല കളിപ്പാട്ടങ്ങൾ നമുക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അഹിംസാ കളിപ്പാട്ടങ്ങൾ എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിൽ എത്തിക്കാൻ ആലോചിക്കുന്നത്. പ്രകൃതിസൗഹൃദമായ അസംസ്‌കൃത വസ്തുക്കൾ (മുള, ചൂരൽ, ചിരട്ട, ഇല, മരം തുടങ്ങിയവ) ഉപയോഗിച്ച് നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് സ്വയം നിർമ്മിക്കാവുന്ന തരത്തിൽ “self assembling kits” ആയി ആണ് അവതരിപ്പിക്കുന്നത്. മാത്രമല്ല, അത് നിർമ്മിക്കുന്നതിലും വിപണിയിൽ എത്തിക്കുന്നതിലും അഹിംസ നിലനിർത്താൻ ശ്രമിക്കുന്നു. നമ്മുടെ സമൂഹത്തിൽ എഴുതിത്തള്ളിയ വിഭാഗങ്ങളായ വൃദ്ധർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും അധികം ആരോഗ്യമില്ലാത്തവർക്കുമെല്ലാം നിർമ്മിക്കാൻ കഴിയുന്ന വിധം ലളിതമാവും അഹിംസ കളിപ്പാട്ടങ്ങൾ, പൊതുവെ. ഈ കളിപ്പാട്ടങ്ങളുടെ വിപണി ഓൺലൈൻ വഴിയും നേരിട്ടും ആവാം. അതിനായി ഒരു വെബ്‌സൈറ്റ് നിർമ്മിക്കേണ്ടതുണ്ട്. പ്രസ്തുത പ്രവർത്തികൾക്കുള്ള പണം കണ്ടെത്തുന്നതിനും കളിപ്പാട്ടങ്ങൾക്ക് നിശ്ചിത മാർക്കറ്റ് ഉറപ്പു വരുത്തുന്നതിനുമായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ ആലോചിക്കുന്നത്.
 സർക്കാരിൽ രജിസ്റ്റർ ചെയ്ത ഒരു ട്രസ്റ്റ് അല്ല, പരസ്പരവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ട്രസ്റ്റ്. ആയിരം രൂപ നൽകി ഇതിൽ അംഗമാകുന്നവർക്ക് 1500 രൂപയുടെ കളിപ്പാട്ടങ്ങൾ, അഞ്ചുവർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സ്വന്തമാക്കാം. മൂന്നുവയസ്സുമുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ പടിപടിയായി അവതരിപ്പിക്കാനാണ് ലക്ഷ്യം. അമ്പത് രൂപയുടെ കളിപ്പാട്ടം ഓൺലൈനിൽ നൂറുരൂപയായിരിക്കും വില. അമ്പത് രൂപ അയക്കാനുള്ള ചാർജ്. 
ഇതിൽ ഭാഗമാകാൻ താൽപര്യമുള്ള സുഹൃത്തുക്കൾ ബന്ധപ്പെടുമല്ലോ. ഈ ട്രസ്റ്റുമായി കൂടുതൽ സഹകരിക്കാൻ താൽപര്യമുള്ളവർക്കും ആശയങ്ങൾക്കും സ്വാഗതം. സുഹൃത്തുക്കളോടും പറയാം. ഭാവിയിൽ കുട്ടികൾക്കുവേണ്ടി നല്ലൊരു മാസികയും പുറത്തിറക്കാൻ ആലോചിക്കുന്നു. 
കൂടുതൽ ആശയ സംവാദങ്ങൾക്കും ചർച്ചകൾക്കും ആയി ഈ നമ്പറിൽ ബന്ധപ്പെടാം.
 9496523851 .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *