കൽപ്പറ്റ: ജില്ലാ കോടതി പരിസരവും, സിവിൽ സ്റ്റേഷൻ പരിസരവും കാട് വെട്ടി ശുചീകരിച്ച് മാതൃകയായി പൾസ് എമർജൻസി ടീം


Ad
കൽപ്പറ്റ: ജില്ലാ കോടതി പരിസരവും, സിവിൽ സ്റ്റേഷൻ പരിസരവും കാട് വെട്ടി ശുചീകരിച്ച് മാതൃകയായി പൾസ് എമർജൻസി ടീം കേരള. പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റുകളിൽ നിന്നും അമ്പതോളം പ്രവർത്തകർ പങ്കെടുത്തു.
പുതിയ മെമ്പർമാർക്കുള്ള യൂണിഫോം വിതരണം അനിൽ കുമാർ (M A C T ജില്ലാ ജഡ്ജ് ), ജില്ലാ പബ്ലിക് പ്രൊസിക്യുട്ടർ അഡ്വ: ജോസഫ് മാത്യു എന്നിവർ ചേർന്ന് നിർവഹിച്ചു.
പൾസ് എമർജൻസിയുടെ കീഴിലുള്ള സെർച്ച് & റെസ്‌ക്യു ടീം അംഗങ്ങൾക്കുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഈ ഒരു ശുചീകരണ പ്രവർത്തി നടത്തിയത്.
പ്രസ്തുത പരിപാടിക്ക് സ്റ്റേറ്റ് സെക്രട്ടറി സലീം കൽപ്പറ്റ , പ്രസിഡണ്ട് അഹമ്മദ് ബഷീർ മേപ്പാടി, ട്രഷറർ ആനന്ദൻ പാലപ്പറ്റ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *