മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കച്ചവടക്കാരെ ബലിയാടാക്കരുത്; മർച്ചൻ്റ്സ് അസോസിയേഷൻ


Ad
മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ഇനിയെങ്കിലും കച്ചവടക്കാരെ ബലിയാടാക്കി ടൗണിൻ്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തരുതെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു തവണകളായി മാനന്തവാടി ടൗൺ വാർഡ് തെറ്റായ കണക്ക് ചൂണ്ടിക്കാട്ടി WIPR നിർണയത്തിൽ അപാകതകൾ സംഭവിക്കുകയും കണ്ടയ്ൻമെൻ്റ് ആക്കുകയുമാണ് ഉണ്ടായത്,

ആശാ വർക്കർ മുതൽ ആരോഗ്യരംഗത്തെ ഒരു ടീമും മുനിസിപ്പൽ അധികൃതരും ജില്ലയിൽ ജാഗ്രത സംവിധാനവും ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടായിരിക്കെ കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിന് വ്യാപാര സ്ഥാപനങ്ങളാണ് അടക്കേണ്ടി വരുന്നത്,
ടൗണിൻ്റെ പരിസരത്ത് കേസില്ലെങ്കിൽ മൈക്രോ കണ്ടയ്ൻമെൻറ് ആക്കി ടൗണിനെ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം ഉണ്ട്, അതിന് പോലും ബന്ധപ്പെട്ടവർ മിനക്കെടുന്നില്ല, ഇത് ടൗണുകളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്, മുനിസിപ്പാലിറ്റിയും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു, മാനന്തവാടി ടൗൺ തുറക്കാൻ അടിയന്തിര നടപടികൾ എടുക്കാൻ മുനിസിപ്പാലിറ്റി നടപടികൾ എടുക്കണം
ആയിരക്കണക്കിന് പേരുടെ ഉപജീവനം കേവലം ചെറിയ പിഴവ് കൊണ്ടാണ് സംഭവിച്ചത്, ഇത്തരം സാഹചര്യങ്ങൾആവർത്തിക്കരുതെന്നും അധികൃതരോട് ആവശ്യപ്പെട്ടു, ജില്ലാ കലക്ടർക്ക് അസോസിയേഷൻ നിവേദനം നൽകി,
പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടരി പി.വി മഹേഷ്, ട്രഷറർ എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി കെ സുജിത്കുമാർ, ശിഹാബുദ്ദീൻ, കെ എക്സ് ജോർജ്,
ഷാനു, ജോൺസൺ ജോൺ, ഇ.എ നാസിർ എന്നിവർ പ്രസംഗിച്ചു,,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *