മാനന്തവാടി: ചെറ്റപ്പാലം – വള്ളിയൂർക്കാവ് ബൈപ്പാസ് റോഡിൽ താത്ക്കാലിക ആശ്വാസമായി കുഴികളടക്കൽ പ്രവർത്തികൾ ആരംഭിച്ചു.
മാനന്തവാടി : കുണ്ടും കുഴിയുമായീ തീർത്തും ഗതാഗത യോഗ്യമല്ലാതായി മാറിയ മാനന്തവാടി – ചെറ്റപ്പാലം – വള്ളിയൂർക്കാവ് ബൈപ്പാസ് റോഡിൽ താത്ക്കാലിക ആശ്വാസമായി കുഴികളടക്കൽ പ്രവർത്തികൾ ആരംഭിച്ചു. നിത്യേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന താലൂക്കിലെ ഏറ്റവും പ്രാധന ബൈപ്പാസ് റോഡിലെ യാത്ര ദുരിതം കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജി എസ് പി ഉപയോഗിച്ചാണ് കുഴികൾ അടക്കുന്നത്. രണ്ട് ബൈപ്പാസ് റോഡുകളുടെ അറ്റകുറ്റ പ്രവർത്തികൾക്കായി 24 ലക്ഷം രൂപയുടെ ഇ- ടെൻഡർ ക്ഷണിച്ചതായും കാലാവസ്ഥ അനുകൂലമായാൽ പ്രവർത്തികൾ ആരംഭിക്കുമെന്നും നഗര സഭ ചെയർപേഴ്സൺ സി കെ രത്നവല്ലി പറഞ്ഞു.
Leave a Reply