September 6, 2026

വൈത്തിരി: ഉദ്ഘാടന ദിനം തന്നെ ആംബുലൻസ് കട്ടപ്പുറത്ത്

0
IMG-20210913-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ഇന്ന് ഉദ്‌ഘാടനം കഴിഞ്ഞ സിപിഎം വക ആംബുലൻസിന്റെ കന്നിയാത്രയിൽ വാഹനം വഴിയിൽ കേടായത് പുത്തരിയിൽ കല്ലുകടിച്ചതിനു തുല്യമായി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയെയും കൊണ്ട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് ആംബുലൻസ് വഴിയിൽ നിന്നുപോയത്. 
സിപിഎം വൈത്തിരി ബ്രാഞ്ച് കമ്മിറ്റിയുടെ വകയായി വൈത്തിരിയിൽ തുടങ്ങിയ ആംബുലൻസ് സർവ്വീസാണിത്. ഇ കെ നായനാർ സ്മാരക ആംബുലൻസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനാണ് നിർവ്വഹിച്ചത്. ചടങ്ങിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, എൻ സി പ്രസാദ്, ടി ഉഷാകുമാരി, എം സെയ്ത്, കെ കെ രാമചന്ദ്രൻ, കുഞ്ഞമ്മദ്‌കുട്ടി, എൽസി ജോർജ്ജ് എന്നിവർ സംബന്ധിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *