August 30, 2026

കൽപ്പറ്റ:ബിവ്കോയിൽ ഇനിഇഷ്ട ബ്രാൻഡുകൾ പൂഴ്ത്താനാവില്ല; പിടി വീഴും.

0
Screenshot_20210914-0854202.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബിവ്കോയിൽ ഇനിഇഷ്ട ബ്രാൻഡുകൾ പൂഴ്ത്താനാവില്ല;
 പിടി വീഴും.
കൽപ്പറ്റ:  ഇഷ്ട ബ്രാൻഡ് മദ്യം ഔട്ട് ലെറ്റുകളിൽ ഉണ്ടങ്കിലും 'ഇല്ല' എന്ന് പറഞ്ഞ് മറ്റ് ബ്രാൻഡുകൾ അടിച്ചേൽപ്പിക്കുന്നതിന് കൂച്ച് വിലങ്ങായി. വയനാട്ടിലെ എല്ലാ ബീവറേജ് ഔട്ട് ലെറ്റുകൾക്കും കമ്പ്യൂട്ടർവൽക്കരണം നടത്തിയതായി അധികൃതർ ന്യൂസ് വയനാട്ടിനോട് പറഞ്ഞു. . ലോക്കൽ ബ്രാൻഡുകൾ കൂടുതൽ വിറ്റ് കമ്പനികളിൽ നിന്നും കമ്മിഷൻ പറ്റുന്നുവെന്ന ആരോപണം ശക്തമായ തിനെ തുടർന്നാണിത്. പല ബ്രാൻഡുകളും സ്റ്റോക്കുണ്ടങ്കിലും ഉപഭോക്തക്കൾ ചോദിക്കുമ്പോൾ ഇല്ലയെന്ന് പറഞ്ഞ് കമ്മിഷൻ കൂടുതൽ കിട്ടുന്ന മദ്യകമ്പനികളുടെ മദ്യം നൽകാറുണ്ട്.ഇത് നിരവധി പരാതിക്ക് ഇടനൽകി. ഇനി തിരുവനന്തപുരത്ത് നിന്ന് ഇനി മുതൽ ജില്ലയിലെ ഔട്ട് ലെറ്റുകളിലെ സ്റ്റോക്ക് അറിയാൻ കഴിയും. കൽപ്പറ്റ ഔട്ട് ലെറ്റിൽ ഓൺലൈൻ വിൽപ്പനയുമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *