June 4, 2026

കൽപ്പറ്റ: ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് 20 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു; ജില്ലാ പോലീസ് മേധാവി

0
IMG-20210914-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആരോഗ്യ വകുപ്പ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ക്വാറന്റൈന്‍ ലംഘിച്ചുക്കൊണ്ട് പുറത്തിറങ്ങിയതിന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 20 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കല്‍പ്പറ്റ, മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, തെണ്ടര്‍നാട്, തിരുനെല്ലി, പുല്‍പ്പള്ളി, ബത്തേരി, അമ്പലവയല്‍, തലപ്പുഴ, മാനന്തവാടി, എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും പോലീസ് പരിശോധന
ശക്തമാക്കുമെന്നും ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും, ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്റൈനില്‍ കഴിയണമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *