കൽപ്പറ്റ: ഗ്രന്ഥശാലാദിനം : വെബിനാറുകള്‍ സംഘടിപ്പിക്കും


Ad
സെപ്റ്റംബര്‍ 14  ഗ്രന്ഥശാലാദിനത്തില്‍ ജില്ലയില്‍ പഞ്ചായത്ത്തല ലൈബ്രറി സമിതികളുടെ ആഭിമുഖ്യത്തില്‍  വെബിനാറുകള്‍ സംഘടിപ്പിക്കും . ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം
 വാര്‍ഷികത്തിന്റെ പശ്ചാത്തലാത്തില്‍ ':ജനകീയാസൂത്രണത്തിന്റെ സാംസ്‌കാരിക പരിസരം ' എന്നതാണ് വെബിനാര്‍ വിഷയം . ജില്ലയിലെ  മുഴുവന്‍ പഞ്ചായത്ത് സമിതികളിലും വെബിനാര്‍ നടക്കും. ജില്ലാതല ഉദ്ഘാടനം പൂതാടിയില്‍ ഐ .സി. ബാലകൃഷ്ണന്‍ എം .എല്‍ .എ  നിര്‍വഹിക്കും . മാനന്തവാടിയില്‍ താലൂക്ക്തല  ഉദ്ഘാടനം തിരുനെല്ലിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബിയും , വൈത്തിരിയില്‍  കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബും ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍,  മുന്‍കാല  ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍  പങ്കെടുക്കും .രാവിലെ ഗ്രന്ഥശാലകളില്‍ പതാക ഉയര്‍ത്തുകയും വൈകീട്ട് അക്ഷരദീപം തെളിയിക്കുകയും ചെയ്യും .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *