March 28, 2024

കൽപ്പറ്റ: വിദ്യാഭ്യാസ ഉപജില്ല ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണയും അവകാശ പത്രികാ സമര്‍പ്പണവും 15ന്

0
കല്‍പ്പറ്റ: ഭാഷാ അധ്യാപകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണയും അവകാശപത്രിക സമര്‍പ്പണവും 15 ന് നടത്തും.
ജില്ലയിലെ മൂന്നു ഉപജില്ലാ ഓഫീസുകളിലേക്കുള്ള ധര്‍ണ്ണയും അവകാശപത്രിക സമര്‍പ്പണവും 15ന് രാവിലെ 10 30 ന് രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അവകാശപത്രിക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കൈമാറും.
എന്‍.ഇ.പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ ടെറ്റില്‍ നിന്നും ഒഴിവാക്കുക, ഹയര്‍ സെക്കണ്ടറി ഭാഷാപഠന വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, അറബിക് സര്‍വകലാശാല സ്ഥാപിക്കുക,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുക, അറബിക് ഡി.എല്‍.എഡ് സെന്ററുകള്‍ സ്ഥാപിക്കുക, നിലവിലില്ലാത്ത ഡി.എല്‍.എഡ് ന്റെ പേര് പറഞ്ഞ് തടഞ്ഞ് വച്ച നിയമനങ്ങള്‍ ഉടന്‍ നല്‍കുക, എന്‍.സി.എ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. 22ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുമ്പിലും ധര്‍ണയും അവകാശപത്രിക സമര്‍പ്പണവും നടക്കും.
ധര്‍ണ്ണകള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ഇ കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എംപി അബ്ദുല്‍സലാം വിഷയം അവതരിപ്പിച്ചു. ഉസ്മാന്‍ എം പി, സിദ്ദീഖ് കെ എന്‍, ശിഹാബ് മാളിയേക്കല്‍, അബ്ദുല്‍ സലീം എസ്, മൊയ്തു ഇ എ, അര്‍ഷാദ് അലി എ കെ, സൈതലവി കെ കെ, ഫൈസല്‍ കെഎം, ഹാരിസ് പികെ, അക്ബര്‍ അലി, മൊയ്തു ടി, ബഷീര്‍ ടി, സഹല്‍ കെ, നസ്രിന്‍, നൗഫിദ, ഷാഹിദ. എന്നിവര്‍ സംസാരിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ പികെ സ്വാഗതവും ജോയിന്റ് സെക്രട്ടറി സല്‍മാന്‍ ടി പി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *