കൽപ്പറ്റ: രാസവള ക്ഷാമം ഉടൻ പരിഹരിക്കണം; കേരള കർഷകവിപണി


Ad
കോവിഡ് മൂലവും വിലതകർച്ചയിലും രോഗബാധയിലും തൊഴിലാളി ക്ഷാമത്തിലും നട്ടം തിരിയുന്ന വയനാടൻ കർഷകന് വെള്ളിടിയായി രാസവള ക്ഷാമവും. ജില്ലയിലെ പതിനായി കണക്കിന് ചെറുകിട കർഷകരാണ് രാസവള ക്ഷാമം മൂലം നട്ടം തിരിയുന്നത്. പ്രധാനമായും വാഴകർഷകരെയാണ് ഈ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുള്ളത്. കൃത്യമായ വളപ്രയോഗം സമയാസമയങ്ങളിൽ നൽകാൻ കഴിയാത്തതിനാൽ 90% വാഴക്കൃഷിയും നാശത്തിന്റെ വക്കിലാണ്.
വയനാട് ജില്ലയിൽ വർദ്ധിച്ച് വരുന്ന രാസവള ക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൃഷി വകുപ് മന്ത്രി പി. പ്രസാദിന് കേരള കർഷകവിപണി സംസ്ഥാന ചെയ്യർമാൻ ബേബി പള്ളത്ത് ഇ-മെയിൽ നിവേദനം അയച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *