എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണം; 17 ന് കലക്ടറേറ്റിന് മുന്നില്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തും


Ad
കല്‍പ്പറ്റ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 17 ന് (വെള്ളി) കലക്ടറേറ്റിന് മുന്നില്‍ ജില്ലാ ഐക്യദാര്‍ഡ്യ സംഗമം നടത്തും. രാവിലെ 11 മുതല്‍ ആരംഭിക്കുന്ന ഐക്യദാര്‍ഡ്യ പരിപാടിയില്‍ കലാ-സാംസ്‌കാരിക രംഗത്തുള്ളവര്‍ സംബന്ധിക്കുമെന്ന് ഐക്യദാര്‍ഡ്യ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കുക, ഒരു വര്‍ഷത്തോളമായി സര്‍ക്കാര്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17 ന് ദുരിത ബാധിതര്‍ കാസര്‍കോട് കലക്ടറേറ്റിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് ചെയ്യുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ജില്ലയിലും ഐക്യദാര്‍ഡ്യ സംഘമം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഡ്യ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വിഭാഗം കലാ-സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ഐക്യദാര്‍ഡ്യം കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മാധവ് ഗാഡ്ഗില്‍ മുഖ്യാഥിതിയാകും. പാലിയേറ്റീവ് കെയറിന് വേണ്ടിയുള്ള സംവിധാനങ്ങളോ ന്യാറോളജിസ്റ്റുകളടക്കമുള്ള വിദഗ്ധ ഡോക്ടര്‍മാരോ കാസര്‍കോടില്ല. മംഗലാപുരത്ത് മാത്രമുള്ള ചികിത്സാകേന്ദ്രങ്ങള്‍ കൊവിഡ് കാലത്ത് അടഞ്ഞത് കൊണ്ട് ചികിത്സ കിട്ടാതെ മരണപ്പെട്ടത് 20 ഓളം പേരാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഐക്യദാര്‍ഡ്യ സമിതി രക്ഷാധികാരി അഡ്വ. പി ചാത്തുക്കുട്ടി, ചെയര്‍പേഴ്‌സണ്‍ സുലോചന രാമകൃഷ്ണന്‍, കണ്‍വീനര്‍ തോമസ് അമ്പലവയല്‍, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിബു കുരുമ്പേമഠം എന്നിവര്‍ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *