April 19, 2024

അക്ഷരസേന അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

0
Img 20210915 Wa0021.jpg
വെള്ളമുണ്ടഃ പബ്ലിക് ലൈബ്രറിയിലെ 
അക്ഷരസേന അംഗങ്ങൾക്കുള്ള 
തിരിച്ചറിയൽ കാർഡ് വിതരണോൽഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
മിഥുൻ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. എം.നാരായണൻ,എം. സുധാകരൻ,പി.നസീർ,എം.മോഹന കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അക്ഷരസേന അംഗങ്ങൾ സജീവമായി രംഗത്തുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രറികളിലും അക്ഷരസേന രൂപീകരിച്ച് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓരോ വായനശാലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതി, യുവാക്കളെയാണ് അക്ഷരസേന ടീമില്‍ അംഗങ്ങളാക്കിയിരിക്കുന്നത്. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന മേഖലയിലേക്ക് കടന്ന് ചെന്ന് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തും പ്രതിരോധ പ്രവര്‍ത്തനം നടത്തിയും അക്ഷരസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ചുള്ള ദീര്‍ഘകാലം ഉപകരിക്കുന്ന നിലയിലുള്ള ഐഡന്റിറ്റി കാർഡാണ് സേനാംഗങ്ങൾക്കു നൽകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *