സമ്പൂര്‍ണ്ണ ഐ.എല്‍.ജി.എം.എസ് സംവിധാനം ഒരുക്കിയ ജില്ലയായി വയനാട്


Ad
കൽപ്പറ്റ: ജില്ലയില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഐ.എല്‍.ജി.എം.എസ് സംവിധാനം ഒരുക്കിയ ആദ്യ ജില്ലയായി വയനാട്. ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിര്‍വ്വഹണ നടപടികളും സേവനങ്ങളും സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) തയ്യാറാക്കിയ അതിനൂതനമായ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനാണ് സംയോജിത പ്രദേശിക ഭരണ മാനേജ്‌മെന്റ് സംവിധാനമായ ഐ.എല്‍.ജി.എം.എസ് (Integrated Local Governance Management System (ILGMS)). പൊതുജനങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള 213 സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കുന്നതിനും വിവിധ നികുതികളും ഫീസുകളും അടവാക്കുന്നതിനും ഇതിലൂടെ സാധിക്കും. citizen.lsgkerala.gov.in, https://erj.lsgkerala.gov.in എന്നീ വെബ് സൈറ്റുകള്‍ വഴിയാണ് സേവനം ലഭ്യമാകുക. 
പഞ്ചായത്ത് വകുപ്പിന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ജീവനക്കാര്‍ ,സംസ്ഥാന/ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ഐ.കെ.എം ജീവനക്കാര്‍ എന്നിവരുടെ സ്തുത്യര്‍ഹമായ സേവനത്തിലൂടെയാണ് വയനാട് ജില്ല ഈ നേട്ടം കൈവരിച്ചിരിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *