പ്ലസ്ടു തുല്യത വിജയിച്ചവര്‍ക്ക് ജില്ലാപഞ്ചായത്ത് ഡിഗ്രിക്ക് ധനസഹായം നല്‍കും


Ad
കൽപ്പറ്റ: ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ഡിഗ്രി പഠിക്കാന്‍ ധനസഹായം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഖേന അടുത്ത ധനകാര്യ വര്‍ഷം പ്രൊജക്ട് വെച്ചവര്‍ക്കാണ് ധനസഹായം നല്‍കുക. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സെപ്തം 8 മുതല്‍ 15 വരെ നടത്തി വന്നിരുന്ന ലോക സാക്ഷരതാ വാരാചരണ സമാപനത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിരമിച്ച സാക്ഷരതാ മിഷന്‍ പ്രേരക് റോസമ്മയെ വേദിയില്‍ ആദരിച്ചു. ജില്ലയില്‍ +2 തുല്യതക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ജിന്‍ഷ തോമസിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. മറ്റൊരു ജോലി ലഭിച്ച പ്രേരക് പി എ സിന്ധുവിനെയും ആദരിച്ചു. പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, മെമ്പര്‍ അമല്‍ ജോയ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആര്‍ ശിവപ്രസാദ് സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക് എ.മുരളീധരന്‍, വത്സ തങ്കച്ചന്‍, കൊച്ചുറാണി ജോസഫ്, ഗ്ലാഡിസ് പോള്‍, വാസന്തി, ഷിജി , ജാഫര്‍ പി വിഎന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *