June 4, 2026

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ അനുവദിക്കണം – പത്രപ്രവർത്തക അസോസിയേഷൻ

0
IMG-20210916-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ അക്രഡിറ്റേഷൻ അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രാദേശിക പ്രശ്നങ്ങൾ പൊതു സമൂഹത്തിൻ്റെയും അധികൃതരുടെയും മുന്നിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണ്. വളരെ കുറഞ്ഞ വേതനത്തിലാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നത്.അക്രഡീഷൻ ഇല്ലാത്തതിനാൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് ഈ കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അരുൺ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റിയംഗം ജസ്റ്റിൻ ചെഞ്ചട്ടയിൽ, രവീന്ദ്രൻ കാവുഞ്ചോല, റസാഖ് സി.പച്ചിലക്കാട്, കെ.വി.സാദിഖ്, എം.റാഷിദ് മുഹദ്, പി. സൂര്യസുരേഷ്, കെ.ഡിസ്ന വർഗീസ്, പി. ഇല്യാസ്, പി.എസ്.ബാബു, നിഖില ജയകുമാർ, ദേവദാസ് വാളാട്, സജേഷ് ജോർജ്, സഞ്ജയ് ശങ്കരനാരായണൻ, സത്താർ ആലൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *