August 10, 2026

റവന്യൂ മന്ത്രി കെ. രാജന്‍ നാളെ ജില്ലയിൽ; വിവിധ പരിപാടികളില്‍ പങ്കെടുക്കും

0
K-Rajan-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാളെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് കളക്‌ട്രേറ്റില്‍ എത്തുന്ന അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക് 3 ന് വൈത്തിരി താലൂക്കിലെ കോട്ടപ്പടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എംപിമാരായ രാഹുല്‍ ഗാന്ധി, എം.വി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാകളക്ടര്‍ എ.ഗീത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *