March 29, 2024

സൗജന്യ പരിശീലനം

0
കൽപ്പറ്റ:പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്ന് മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപെന്റായി ലഭിക്കും. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം / 3 വര്‍ഷ ഡിപ്ലോമ / എഞ്ചിനീയറിംഗ്. പ്രായപരിധി 18- 26. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി – ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 27 ന് മുന്‍പായി അയക്കണം. ഫോണ്‍ : 0471-2933944,9947692219

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *