ഭാസുര – മുന്നൊരുക്ക യോഗം ചേര്‍ന്നു


Ad
കൽപ്പറ്റ: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗോത്രവര്‍ഗ്ഗ ജനതയ്ക്ക് ഉറപ്പുവരുത്തുന്നതിനും നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമായി രൂപീകരിക്കുന്ന ഗോത്രവര്‍ഗ വനിതാ കൂട്ടായ്മയായ ഭാസുരയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കളക്‌ട്രേറ്റില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു. ഒക്‌ടോബര്‍ 2 ന് നൂല്‍പ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് പരിപാടി. ചടങ്ങില്‍ ഊരുകൂട്ടം ഉദ്ഘാടനം .പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാക്യഷ്ണനും ഭാസുര ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി .വീണ ജോര്‍ജ്ജും ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.അഡ്വ. ജി.ആര്‍.അനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.  
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ ഭക്ഷ്യകമ്മീഷന്‍ അംഗങ്ങളായ വി.രമേശന്‍, എം. വിജയലക്ഷമി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *