June 4, 2026

Breaking…നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ

0
IMG-20210917-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: നെല്ലിയമ്പം ഗ്രാമത്തെ നടക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അറസ്റ്റിൽ. സമീപവാസിയായ അർജുൻ (24) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തി. ഒരാഴ്ച മുമ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിപ്പിച്ച ഇയാൾ വിഷം കഴിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ  പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും. 2021ജൂൺ പത്തിനാണ് റീട്ടയേർഡ് അധ്യാപകനായ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്.
മാനന്തവാടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേണിച്ചിറ സി.ഐ.,
മാനന്തവാടി സി.ഐ.,പടിഞ്ഞാറത്തറ എസ്.ഐ., എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജൂൺ പത്തിന് നടന്ന വൃദ്ധ ദമ്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.. നെല്ലിയമ്പത്ത് മുഖംമൂടി ധാരികളുടെ കുത്തേറ്റ് റീട്ടെർഡ് അധ്യാപകനായ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതി എന്നിവർ കൊല്ലപ്പെട്ട വാർത്ത ഏറെ നടുക്കത്തോടെയാണ് പുറം ലോകമറിഞ്ഞത്. ഒരു പ്രദേശത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ മൂന്ന് മാസം കാെണ്ടാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *