March 29, 2024

കെ എസ് ആർ ടി സി മുഖംമിനുക്കുന്നു; സർവ്വേ നടപടികൾ പുരോഗമിക്കുന്നു

0
Img 20210918 Wa0005.jpg
മാനന്തവാടി: കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കെഎസ്ആർടിസി സർവീസുകൾ സംബന്ധിച്ചും യാത്രക്കാരെ സംബന്ധിച്ചും കെഎസ്ആർടിസി സർവേ പുരോഗമിക്കുന്നു. സെപ്റ്റംബർ 16 ന് അരംഭിച്ച സർവ്വേ 26 ന് പൂർത്തിയാകും. ഇതോടെ ഓരോ ട്രിപ്പുകളെ സംബന്ധിച്ചും ഓരോ റൂട്ടിലേക്കുള്ള യാത്രക്കാരെ സംബന്ധിച്ചും വിശദമായ വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്. എല്ലാദിവസവും രാവിലെ ആറുമണി മുതൽ 11 മണി വരെയും വൈകുന്നേരം 3 മണി മുതൽ 7 വരെയുള്ള ” പീക് ടൈമിലെ ” കണക്കും ശേഖരിക്കുന്നവയിൽ ഉൾപ്പെടുന്നു. ഓരോ പ്രദേശത്തേക്കും കെഎസ്ആർടിസി ബസ്, പ്രൈവറ്റ് ബസ്സുകൾ, ഓട്ടോ ടാക്സി വാഹനങ്ങൾ എന്നിവയിലെ യാത്രക്കാരുടെ എണ്ണവും പ്രത്യേകം ശേഖരിക്കുന്നുണ്ട്. വിവരശേഖരണം പൂർത്തിയാക്കുന്നതോടെ ഓരോ പോയിന്റ് കളിലേക്കുള്ള സർവീസുകൾ കണ്ടെത്താൻ കഴിയും. മറ്റു വാഹനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണവും തിട്ടപ്പെടുത്തുന്നുണ്ട്. നഷ്ടത്തിലായ യാത്ര റൂട്ടുകളെ പ്രത്യേകം പരിഗണിച്ച് ലാഭത്തിലാക്കാനും കഴിയും. കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും പുതിയ സർവേയിലൂടെ കെ എസ് ആർ ടി സി മുഖം മിനുക്കാനും കൂടുതൽ ജനകീയമാക്കാനും കഴിയുമെന്നും കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *