മൗണ്ടൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 25 ന്


Ad
കൽപറ്റ : വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചാമത് സി. ഭാസ്കരൻ മെമ്മാറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ തല മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 25 ന് പെരുന്തട്ട ഗവ: യു.പി സ്കൂളിന് സമീപം സജ്ജമാക്കിയിട്ടുള്ള ട്രാക്കിൽ വെച്ച് നടത്തപെടും. അണ്ടർ 14, 16, 18, 23 (ആൺ, പെൺ) മെൻ , വുമൺ എന്നീ കാറ്റഗറി കളിലായിരിക്കും മത്സരങ്ങൾ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ , എം.ടി. ബി സൈക്കിൾ , ഹെൽമറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8 മണിക്ക് പ്രസ്തുത വേദിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു. 
ഫോൺ 9446733143.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *