November 1, 2026

സര്‍ക്കാറിന്‍റെ 100 ദിന പരിപാടി ; ലൈഫ് വീടിന്‍റെ പാല്‍ കാച്ചല്‍ നടത്തി

0
IMG-20210919-WA0004.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തരിയോട് ഗ്രാമ പഞ്ചായത്തിലെ അനീഷ് കോട്ടപ്പള്ളിയുടെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂന നവീന്‍ താക്കോൽദാനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാധ പുലിക്കോട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷമീം പാറക്കണ്ടി, കൽപ്പറ്റ ബ്ലോക്ക് ഡിവിഷൻ അംഗം ഷിബു പോൾ, പട്ടികജാതി പ്രമോട്ടർ റീന വിനോദൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി.ലതിക സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോയസി ബിജു നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *