ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ നീലഗിരി കോളേജുമായി ധാരണാപത്രം ഒപ്പിടും


Ad
സുൽത്താൻ ബത്തേരി: ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ നീലഗിരി കോളേജ് കായിക വിഭാഗം, സ്പോർട്ട്സ് അക്കാദമിയുമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണാ പത്രം ഒപ്പിടാൻ തീരുമാനമായി.
ലക്ഷദ്വീപിൽ നിന്നെത്തിയ അസോസിയേഷൻ പ്രസിഡണ്ട് മുഹമ്മദലി, സെക്രട്ടറി നിസാമുദ്ദീൻ എന്നിവർ താളൂർ നീലഗിരി കോളജ് മാനേജിംഗ് ഡയറക്ടർ ശ്രീ റാഷിദ് ഗസാലി, അക്കാദമിക്ക് ഡീൻ പ്രോഫ. ടി. മോഹൻ ബാബു, പ്രിൻസിപ്പൽ ഡോ:എം. സിറാജുദ്ദീൻ, കായിക വിഭാഗം മേധാവി സരിൽ വർഗ്ഗീസ്, പി.ആർ.ഒ ഉമ്മർ പി. എം. എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ദ്വീപിലെ ഫുട്ബോൾ ടീമുകൾക്കുള്ള പരിശീലനം, സാംസ്കാരിക വിനിമയ പരിപാടികൾ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക പരിശീലനം അദ്ധ്യാപക പരിശീലനം എന്നിവ കൂടി നീലഗിരി കോളേജ് ഏറ്റെടുത്ത് നടത്താൻ തീരുമാനമായി- ഫുട്ബോൾ അക്കാദമി ഭാരവാഹികളായ മുൻ ഇന്ത്യൻ താരം സി. എസ്‌. സബിത്ത് സത്യൻ ,സ്പോർട്ട്സ് അക്കാദമി ചീഫ് കോച്ച് ശ്രീ. സത്യൻ സി. എ, മിഷൻ ടീം പ്രവർത്തകർ ഹരീഷ്.എച്ച്. സ്റ്റീഫൻ കെ.പി, മുത്തുകുമാർ. ജെ. എന്നിവർ പങ്കെടുത്തു. 
നീലഗിരി കോളേജിന്റെ സ്പോർട്സ് സൌകര്യങ്ങളിലും മറ്റ് പഠന സൌകര്യങ്ങളിലും ലക്ഷദ്വീപ് അസോസിയേഷൻ പരിപൂർണ്ണ സംതൃപതി രേഖപ്പെടുത്തി. നവംബർ മാസത്തിൽ ദ്വീപിലെ ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ സെന്ററിൽ വെച്ച് ധാരണാപത്രം ഒപ്പിടും. യോഗത്തിൽ അക്കാദമി ട്രഷറർ ശ്രീ കരുണാകരൻ. പി. നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *