April 24, 2026

അമ്പലവയലിൽ തെരുവ് നായക്കൾ ആടിനെ കടിച്ചു കൊന്നു

0
IMG-20210919-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയൽ റെസ്റ്റ്ഗൗസ് ഭാഗത്ത് തെരുവ് നായക്കൾ ആടിനെ കടിച്ചു കൊന്നു. മറ്റൊരാടിനെ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. റെസ്റ്റ്ഗൗസ് കാർത്തികയിൽ സിബി.കെ. ഡിയുടെ ആടുകളെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായ് നാട്ടുകാർ പറയുന്നു. ഇരുപതോളം തെരുവ് നായ്ക്കൾ പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ട്. കുട്ടികളടക്കം ഭീതിയിലാണ്. സമാന രീതിയിൽ ഒരു വർഷം മുമ്പ് മൂന്ന് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു. ജനങ്ങളുടെ ജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ സാഹചര്യത്തിൽ ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *