ലോക മറവിരോഗ ദിനാചരണം സംഘടിപ്പിച്ചു
മീനങ്ങാടി: ലോക അൽഷിമേഴ്സ് ദിനത്തോട് അനുബന്ധിച്ചു വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മീനങ്ങാടി പഞ്ചമി പണിയ കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മറവിരോഗത്തെ കുറിച്ചും,മറവി രോഗത്തിന് കാരണമായ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും,വിവിധ മെമ്മറി ട്രിക്കുകളെ കുറിച്ചും, ഓർമ്മക്കുറവിനുള്ള ആയുഷ് പാചക രീതികളെ കുറിച്ചും ഡോ അരുൺ ബേബി സംസാരിച്ചു.ഓർമ്മക്കുറവിനും, ബുദ്ധിശക്തി വളർച്ചയ്ക്കും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളായ ബ്രഹ്മി, വയമ്പ്, കുടങ്ങൽ എന്നിവ വിതരണം ചെയ്തു. ട്രൈബൽ പ്രൊമോട്ടർ സുമ നന്ദി രേഖപ്പെടുത്തി . സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.
Leave a Reply