27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ജില്ലാ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി


Ad
കല്‍പ്പറ്റ: 27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ജില്ലാ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആവശ്യപ്പെട്ടു. കൊവിഡിനെ മറയാക്കിയും പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ സംവിധാനങ്ങള്‍ അട്ടിമറിക്കാനും, ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഭാരത ബന്ദ് നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലയില്‍ സംയുക്ത ട്രേഡ് യൂണയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ബുധന്‍) ടൗണുകളില്‍ വിളംബര ജാഥയും, 26ന് ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യും. മറ്റു പ്രതിഷേധ പരിപാടികളും നടത്തും. 24ന് അംഗന്‍വാടി ആശാവര്‍ക്കര്‍മാരും, പാചക തൊഴിലാളികളും പണിമുടക്കുമെന്നും അവര്‍ പറഞ്ഞു.

  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും ഇന്ത്യയിലെ ചെറുകിടനാമമാത്ര ഭൂമിയുടെ ഉടമകളായ കൃഷിക്കാരെയും, കര്‍ഷക തൊഴിലാളികളെയും സാരമായി ബാധിക്കുന്നവയാണ്. ഈ നിയമം നടപ്പാക്കിയാല്‍ ഭക്ഷ്യസുരക്ഷാ സംവിധാനം പോലും ഇല്ലാതാവുകയും, ഫലമായി ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റും വന്‍വിലക്കയറ്റം സൃഷ്ടിക്കപ്പെടുകയും ചെയ്യും. കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച എന്‍.എം.പി പദ്ധതി പ്രകാരം 12 മന്ത്രാലയങ്ങളുടെ കീഴില്‍ വരുന്ന 20 പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 6 ലക്ഷം കോടി രൂപ സംഭരിക്കാന്‍ കഴിയുമെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. 400 റെയില്‍വേ സ്റ്റേഷനുകളും, വിമാനത്താവളങ്ങളും നാഷണല്‍ഹൈവേയും ഉള്‍പ്പെടെ സ്വകാര്യമേഖലക്ക് കൈമാറുന്നതിനുള്ള നീക്കം നടക്കുകയാണ്. തൊഴിലെടുക്കുന്നവരുടെ അവകശങ്ങള്‍ നിഷേധിക്കുന്ന രീതിയില്‍ 44 തൊഴില്‍ നിയമങ്ങള്‍ ഭേദഗതി വരുത്തി നാല് ലേബര്‍ കോഡുകളാക്കി ഏറ്റവും വലിയ തൊഴിലാളി വിരുദ്ധരാണ് തങ്ങളെന്ന് തെളിയിച്ചിരിക്കയാണ്. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ബില്‍ കഴിഞ്ഞ ഓഗസ്റ്റ് 10ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടത്തിയ ഘട്ടത്തില്‍ വൈദ്യുതി മേഖലയിലെ തൊഴിലാളികളും, ജീവനക്കാരും വന്‍പ്രതിഷേധമുയര്‍ത്തുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി നീക്കത്തില്‍ നിന്നും പിന്‍മാറിയെങ്കിലും അടുത്ത പാര്‍ലിമെന്റ് സമ്മേളത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷിക വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ കഴിഞ്ഞ 9 മാസമായി ഡല്‍ഹിയില്‍ കര്‍ഷകര്‍ സമരത്തിലാണ്. സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം പ്രക്ഷോഭത്തെ ചോരയില്‍മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സഹചര്യത്തില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് ട്രേഡ് യൂണിയന്‍ സംയുക്തവേദി ഐക്യാദാര്‍ഝ്യം പ്രഖ്യാപിക്കുകയും, 27ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണി വരെ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.പി ആലി (ഐഎന്‍ടിയുസി), വി.വി ബേബി (സിഐടിയു), സി മൊയ്തീന്‍കുട്ടി (എസ്ടിയു), പി.കെ മൂര്‍ത്തി (എഐടിയുസി), എന്‍.ഒ ദേവസ്യ (എച്ച് എം എസ്) എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *