July 14, 2026

ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി; പെരുന്നാൾ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 2വരെ

0
Screenshot_20210922-155849_WhatsApp.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ 336-ാം ഓര്‍മ്മപ്പെരുന്നാള്‍ സെപ്തംബര്‍ 24 മുതല്‍ ഒക്ടോബര്‍ 2വരെ വിപുലമായ പരിപടികളോടെ നടത്തുമെന്ന് പള്ളി അധികാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെയും ഭദ്രാസനത്തിലെ വൈദീകരുടെയും കാര്‍മ്മികത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പെരുന്നാള്‍ നടത്തും. പെരുന്നാള്‍ ദിനങ്ങളില്‍ രാവിലെ 6.30ന് പ്രഭാതപ്രാര്‍ത്ഥനയും 7.30ന് കുര്‍ബ്ബാനയും മദ്ധസ്ഥപ്രാര്‍ത്ഥനയും പ്രസംഗവും വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടും. 24ന് പള്ളി വികാരി ഫാ. പി സി പൗലോസ് പുത്തന്‍പുരയില്‍ കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ആരംഭിക്കും. പ്രധാന ദിവസമായ ഒക്ടോബര്‍ രണ്ടിന് രാവിലെ മെത്രോപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. പി സി പൗലോസ് പുത്തന്‍പുരക്കല്‍, കെ വി പൗലോസ്, പി ഒ ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *