April 25, 2024

ജനവാസ മേഖലയിൽ കടുവ ; നാട്ടുകാർ ഡി.എഫ്.ഒ ഓഫീസും ദേശീയ പാതയും ഉപരോധിച്ചു.

0
ഗൂഡല്ലൂർ: ജനവാസ ​മേഖലയിൽ ഇറങ്ങി ഉപദ്രവമുണ്ടാക്കുന്ന കടുവയെയും ആനയെയും പിടികൂടണമെന്നാവശ്യപ്പെട്ട് ശ്രീ മധുര ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ഡി.എഫ് ഓഫിസും ദേശീയപാതയും ഉപരോധിച്ചു. പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ വളർത്തുമൃഗങ്ങളെ തുടരെത്തുടരെ കടുവകൾ ആക്രമിച്ചു കൊല്ലുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ അമ്പലമൂലയിലെ ഏലിയാമ്മയുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ പുലർച്ചെ എത്തിയ കടുവ കൊന്നു. കഴിഞ്ഞ ദിവസം കോഴിക്കണ്ടിയിലെ രാജുവി‍ൻെറ കാളക്കുട്ടിയെ കൊന്നപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും വനപാലകരടക്കമുള്ളവർ എത്തി കൂടു​വെക്കാനും നിരീക്ഷണത്തിനും നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.എന്നാൽ നടപടി വൈകി. ഇതിനിടെ ബുധനാഴ്ച പുലർച്ചെ മറ്റൊരു പശുക്കിടാവിനെ കൂടി കൊന്നതോടെ സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങൾ ഒന്നടങ്കം പശുക്കിടാവി‍ൻെറ ജഡവുമായി എത്തി രാവിലെ ഒമ്പതിന്​ ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചത്​. ചർച്ച നടത്താൻ അധികൃതർ എത്താത്തതിനെത്തുടർന്ന് 12 മണിമുതൽ ഒരുമണിവരെ മാക്കമൂലയിൽ ദേശീയപാത ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുന്നത് കണക്കിലെടുത്ത് റോഡിൽ നിന്ന് മാറി കൊടുത്തെങ്കിലും ഡി.എഫ് ഒ അടക്കമുള്ള ഉന്നത അധികാരികൾ എത്തിയില്ല. ഇതേത്തുടർന്ന് ഉച്ചക്ക് രണ്ടരയോടെ റോഡ് ഉപരോധം തുറ പള്ളി വനംവകുപ്പ് ചെക്ക്പോസ്​റ്റ്​ സമീപത്തേക്ക് മാറ്റുകയായിരുന്നു. ഗൂഡല്ലൂർ എം.എൽ.എ അഡ്വ. ജയശീലൻ, ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ, വൈസ് പ്രസിഡൻറ്, മറ്റു വാർഡ് അംഗങ്ങൾ മറ്റു സന്നദ്ധ സംഘടന പ്രവർത്തകർ അടക്കമുള്ളവർ നേതൃത്വം നൽകി.
TAGS:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news