കുഡോസ് 2021 ; എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡ് വിതരണത്തിന് തുടക്കമായി
കൽപ്പറ്റ: കുഡോസ് 2021ന് തുടക്കമായി – കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎയുടെ എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡ് വിതരണത്തിന് തുടക്കമായി നിയോജകമണ്ഡലത്തിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപ്പറ്റ നിർവ്വഹിച്ചു നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയും വിവിധ ദിവസങ്ങളിലായി കുഡോസ് 2021 പരിപാടി സംഘടിപ്പിക്കുമെന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തുടർ പരിശീലന ക്ലാസ്സുകളും ഉന്നത പഠനത്തിനുള്ള കോച്ചിങ്ങും നൽകാനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് നിയോജക മണ്ഡലം എം എൽ എ ടി സിദ്ധീഖ് പറഞ്ഞു
യുഡിഫ് വെങ്ങപ്പള്ളി മണ്ഡലം മണ്ഡലം ചെയർമാൻ ഉസ്മാൻ പഞ്ചാര അധ്യക്ഷത വഹിച്ചു.റസാഖ് കൽപ്പറ്റ, പി പി ആലി, എം എ ജോസഫ്, ടി ജെ ഐസക്, രാജൻ മാസ്റ്റർ ,തന്നാനി അബൂബക്കർ,നജീബ് പിണങ്ങോട്, മുഹമ്മദ് പാനന്തറ, വേണുഗോപാൽ കീഴിശ്ശേരി,പുഷ്പലത സി പി, അഗസ്റ്റിൻ പുൽപള്ളി,സാലി റാട്ടകൊല്ലി, ഗൗതം ഗോകുൽദാസ്,അൽഫിൻ അമ്പാറയിൽ, നൗഷാദ്,മുബാരിഷ് ആയ്യാർ, യുഡിഫ് വാർഡ് മെമ്പർമാരായ ജാസർ പാലക്കൽ,അൻവർ കെ പി, രാമൻ ഒ, ഷംന റഹ്മാൻ,എന്നിവർ സംസാരിച്ചു.സ്വാലിഹ് എ പി യോഗത്തിന് നന്ദി പറഞ്ഞു.
Leave a Reply