പി കെ കാളൻ കോളേജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രിൻസിപ്പാളിനെ നിയമിച്ച സംഭവം; അപേക്ഷകൻ പരാതിയുമായി രംഗത്ത്


Ad

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മാനന്തവാടി പി.കെ.കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലയിഡ് സസയൻസ്
പ്രിൻസിപ്പാൾ തസ്തികയിലേക്ക്
രണ്ട് അപേക്ഷകൾ മാത്രമേ ഉണ്ടായി
രുന്നുള്ളൂ. നിർദ്ദേശിക്കപ്പെട്ട
വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും
തനിക്ക്അർഹതപ്പെട്ട പ്രിൻസിപ്പാൾ തസ്തിക നിർദ്ദേശിക്കപ്പെട്ട യോഗ്യത ഇല്ലാത്തവർക്ക് നൽകിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അപേക്ഷകൻ ഉന്നത കേന്ദ്രങ്ങളിൽ പരാതി നൽകിയത്. പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ നൽകിയ കൽപ്പറ്റ ഗവ: കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ മാനന്തവാടി വേമോം സ്വദേശി കെ.എം.ജോസാണ് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്മെൻ്റ് (ഐ.എച്ച്.ആർ.ഡി.) ഡയറക്ടർക്ക് പരാതി നൽകിയത്. ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന പി.കെ.കാളൻ മെമ്മോറിയൽ കോളേജിൽ താൽക്കാലിക പ്രിൻസിപ്പൽ ഒഴിവിലേക്ക് ഗവൺമെൻ്റ് എയ്ഡ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത പ്രിൻസിപ്പൽ, പ്രൊഫസർ എന്നിവരിൽ നിന്നും, ആഗസ്റ്റ് 21 ന് അപേക്ഷ ക്ഷണിച്ചിരുന്നുവെന്നും, എന്നാൽ പരസ്യത്തിന് വിപരീതമായി പ്രിൻസിപ്പാളോ, പ്രൊഫസറോ, ഒരു വകുപ്പ് തലവൻ പോലും ആകാത്ത സ്വകാര്യ കോളേജ് അദ്ധ്യാപികയെ ഈ പദവിയിലേക്ക് നിയമനം നടത്തിയതായി അറിയുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
കാളൻ കോളേജ് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പരസ്യത്തിൽ പറയുന്ന യോഗ്യതയുള്ള ഗവ.കോളേജിൽ നിന്നും റിട്ടയർ ചെയ്ത എൻ്റെ അപേക്ഷ മറികടന്നാണ് നിയമനം നടത്തിയിരിക്കുന്നതെന്നും, ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജോസ് ഐ.എച്ച്.ആർ.ഡി ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
ഗവർണ്ണർക്കും, കണ്ണൂർ വൈസ് ചാൻസലർക്കും, പരാതി നൽകുമെന്നും ജോസ് പറഞ്ഞു. സിൻഡിക്കേറ്റ് മെമ്പറുടെ ഭാര്യയും മുൻ സിൻഡിക്കേറ്റ് മെമ്പറുമായ അസോസിയേറ്റ് പ്രൊഫസറെ കാളൻ കോളേജ് പ്രിൻസിപ്പാളാക്കിയത് ഏറെ വിവാദമായിരിക്കയാണ്.
അപ്ലയിഡ്സയൻസ് കോളേജ് പ്രിൻസിപ്പാളായി മുൻസിൻഡിക്കേറ്റ് മെമ്പറും അസോസിയേറ്റ് പ്രെഫസറുമായ ഡോ.എ.ആർ.സുധാദേവിയെയാണ് നിയമിച്ചത് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറുടെ ഭാര്യ യായ സുധാ ദേവി.ബുധനാഴ്ച ചാർജ്ജെടുക്കുകയും ചെയ്തിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *