പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


Ad
പുൽപ്പള്ളി: വീട്ടിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിസെറ്റ് കുരുക്കൂർ സനോജ്, ദീപ ദമ്പതികളുടെ മകൾ നന്ദന (16) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നന്ദന പെരിക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് കഴിഞ്ഞദിവസം അഡ്മിഷൻ നേടിയിരുന്നു. ഇന്ന് വൈകിട്ടോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പുൽപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സഹോദരി: സയന
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *