പഠനം ഉപേക്ഷിച്ച കുട്ടികൾക്കുള്ള 4 ദിവസത്തെ ക്യാമ്പിന്റെ സമാപന പരിപാടി സംഘടിപ്പിച്ചു
തവിഞ്ഞാൽ : കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലിങ്കൺ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ ട്രൈബൽ എഡ്യുക്കേഷൻ മെത്തഡോളജി “ഒന്റു നില്ലുവ” പദ്ധതിയിൽ ഉൾപ്പെടുത്തിയ പഠനം ഉപേക്ഷിച്ച കുട്ടികൾക്കുള്ള 4 ദിവസത്തെ ക്യാമ്പിന്റെ സമാപന പരിപാടി സംഘടിപ്പിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി ഊരിലെ കുട്ടികൾക്കു വേണ്ടിയുള്ള ക്യാമ്പായിരുന്നു. സമഖ്യയുടെ ജില്ലാ കോ-ഓർഡിനേറ്റർ വി.ഡി. അംബികയുടെ അദ്ധ്യക്ഷതയിൽ ശ്രീ. എൽസി ജോയ് (പ്രസിഡന്റ്, തവിഞ്ഞാൽ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. സാദിർ (തലപ്പുഴ ജനമൈത്രി S I), ടി ഇ ഒ എം ആർ സുരേഷ് കുമാർ , ലീലാ മാധവൻ (സമഖ്യ പ്രവർത്തക ) , C P രാജൻ, അനൂപ്, കുമാരി വിജിഷ ബി എന്നിവർ സംസാരിച്ചു.
Leave a Reply