April 24, 2026

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 40-ാം വയനാട് ജില്ല സമ്മേളനം സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
IMG-20210927-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 40-ാം വയനാട് ജില്ല സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ചു.സമ്മേളന ഉദ്ഘടനം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ.ആർ.കേളു നിർവ്വഹിച്ചു. സാദിർ തലപ്പുഴ സാംസ്‌കാരിക പ്രഭാഷണം നടത്തി ചടങ്ങിൽ കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് കെ.ജെ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. എ പ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണൻ .എം.കെ നന്ദി രേഖപ്പെടുത്തി.

    പി.എ പ്രകാശ് ( ജില്ലാ പ്രസിഡന്റ്), അനിഷ്.എ.എസ് ( ജില്ലാ സെക്രട്ടറി), ദിപു.എ ( വൈസ് പ്രസിഡന്റ്), സന്തോഷ് കൊമ്പ്രാൻകണ്ടി ( ജോയിന്റ് സെക്രട്ടറി), കെ.കെ.ബാബു (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
 ശോചനീയവസ്ഥയിലുള്ള സുൽത്താൻ ബത്തേരി റെയിഞ്ചിന് അനുവദിച്ച സ്ഥലത്ത് പുതിയ കെട്ടിടം പണി തുടങ്ങുക, പുൽപ്പള്ളി, വാളാട്, മേപ്പാടി കേന്ദ്രീകരിച്ച് പുതിയ റെയിഞ്ച് ഓഫീസുകൾ അനുവദിക്കുക,
കൽപ്പറ്റ, ബത്തേരി കേന്ദ്രീകരിച്ച് ജനമൈത്രി ഓഫീസുകൾ അനുവദിക്കുക.തോൽപ്പെട്ടി സ്ഥിരം ചെക്ക് പോസ്റ്റ് അനുവദിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *