April 26, 2024

എം.എസ്.എസ്. ഉന്നത വിദ്യാഭ്യാസ കോപ്ലക്‌സിന് തറക്കല്ലിട്ടു

0
D6047170 4e50 40ef B372 985d506d1635.jpg
കൽപ്പറ്റ: ദേശീയതലത്തിൽ ഉയർന്ന ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യമേർ‌പ്പെടുത്തിയ സ്ഥാപനവും കാലോചിതമായ നൂതന കോഴ്‌സുകളിൽ പഠിക്കാനവസരവും ജില്ലയിൽ ഉറപ്പാക്കുന്നതിനായി മുസ്ലിം സര്വ്വീസ് സൊസൈറ്റി(എം.എസ്.എസ്) വിദ്യാഭ്യാസ കോംപ്ലക്‌സിന് സംസ്ഥാന പ്രസിഡന്റ് സി.പി.കുഞ്ഞിമുഹമ്മദ് തറക്കല്ലിട്ടു. ഉന്നത പഠന സൗകര്യമുള്ള കോഴ്‌സുകളോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകളും തൊഴില്-മല്‌സര പരീക്ഷ പരിശീലനവും അധ്യാപക പരിശീലന കേന്ദ്രങ്ങളും ആരംഭിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.            
  തരുവണക്കടുത്ത് ആറുവാളില് തുടങ്ങുന്ന എം.എസ്.എസ്-പൊയിലൂര് വിദ്യാഭ്യാസ കോംപ്ലക്‌സ് മാസ്റ്റര് പ്ലാന് അനാഛാദനവും വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും ഒ.ആർ.കേളു എം.എൽ.എ നിർവഹിച്ചു. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്ക്കും, മാറാരോഗത്താല് ദുരിതമനുഭവിക്കുന്ന കുടുംബത്തിലെ യോഗ്യരും മിടുക്കരുമായ കുട്ടികളുടെ തുടര്പഠനത്തിന് സൗകര്യമൊരുക്കുമെന്ന എം.എസ്.എസിന്റെ തീരുമാനം സ്വാഗതാര്ഹമാണെന്ന് എം.എല്.എ.അഭിപ്രായപ്പെട്ടു.
   എം.എസ്.എസ്-പൊയിലൂര് വിദ്യാഭ്യാസ കോംപ്ലക്‌സ് ഓഫീസ് ഉദ്ഘാടനം അഡ്വ.ടി.സിദ്ധീഖ് എം.എല്.എ നിര്വ്വഹിച്ചു. മാനേജിംഗ് കമ്മിറ്റി വൈസ് ചെയര്മാന് വി.പി.അബൂബക്കര് ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.പി.മുഹമ്മദ് റിപ്പോര്ട്ട് അവതരിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുധി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര് വി.ബാലന്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര് അമ്മദ് കൊടുവേരി, എം.എസ്.എസ്.സംസ്ഥാന ട്രഷറര് പി.ടി.മൊയ്തീന് കുട്ടി, കോതൂര് മുഹമ്മദ്,എ.പി.കുഞ്ഞാമു,കെ.അബ്ദുല്ല താനേരി, എഞ്ചി.പി.മമ്മദ് കോയ, പ്രൊഫ.ഇ.പി.ഇമ്പിച്ചികോയ, എന്.ഇ.അബ്ദുല് അസീസ്, വി.പി.മുഹമ്മദ് മുസ്തഫ, വി.പി.മുഹമ്മദ് ജാസിം പ്രസംഗിച്ചു.
എം.എസ്.എസ്.ജനറല് സെക്രട്ടറി ടി.കെ.അബ്ദുല് കരീം സ്വാഗതവും മാനേജിംഗ് കമ്മിറ്റി ട്രഷറര് ഇബ്രാഹിം പുനത്തില് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *