July 14, 2026

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാട് അവസാനിപ്പിക്കണം: ടി സിദ്ദിഖ് എം എൽ എ

0
IMG-20210927-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തിന് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നനിലപാട് അവസാനിപ്പിക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം എല്‍ എ. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുകയാണ്.അതിനൊന്നും ഒരു പരിഹാരം കാണാതെ കോര്‍പ്പറേറ്റുകളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ ആയി മോദിയുടെ സര്‍ക്കാര്‍ മാറിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുവര്‍ഷം കര്‍ഷക സമരം നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയമാണ്. കല്പറ്റയില്‍ നടന്ന കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനുള്ള സ്വീകരണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി പി ആലി, ടിജെ ഐസക്, വി എ മജീദ്, എം എ ജോസഫ് സി.ജയപ്രസാദ്, വിജയമ്മ ടീച്ചര്‍, കെ അജിത,പി കെ മുരളി, എസ് മണി, സുനീര്‍ ഇത്തിക്കല്‍,കെ വാസു,ഡിന്റോ ജോസ് ഹര്‍ഷല്‍കൊണാടന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *