March 29, 2024

കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ സന്ധിയില്ലാത്ത സമര പോരാട്ടങ്ങളിലേക്ക് നീങ്ങേണ്ട സാഹചര്യം; എന്‍ഡി അപ്പച്ചന്‍

0
Img 20210928 Wa0033.jpg
മുള്ളൻ കൊല്ലി: കേരളത്തിലെ പിണറായി സര്‍ക്കാരും കേന്ദ്രത്തിലെ മോദി സര്‍ക്കാരും ജനവിരുദ്ധ നടപടികളുമായാണ് മുന്നോട്ടു പോകുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ
മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ സന്ധിയില്ലാത്ത സമര പോരാട്ടങ്ങളിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളത്. കാര്‍ഷിക ഉല്പന്നങ്ങളടക്കം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നടപടികളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍, സ്വജനപക്ഷപാതവും, ധൂര്‍ത്തും, അഴിമതിയും മുഖമുദ്രയാക്കിയാണ് പിണറായി സര്‍ക്കാര്‍ ഭരണം കയ്യാളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.
 പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍ അധ്യക്ഷത വഹിച്ചു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറി കെ കെ ഏബ്രഹാം, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് പെരുവേലി, ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍, ഇ എ ശങ്കരന്‍, വാഴയില്‍ ജോയി, സ്റ്റീഫന്‍ പൊകുടിയില്‍, ജോസ് കണ്ടന്‍തുരുത്തി, ലിസി സാബു, കെ ജെ മാണി, സി കെ ജോര്‍ജ്ജ്, ജോമറ്റ് വാദ്യത്ത്, തോമസ് പാഴൂക്കാല, വി ടി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *