October 10, 2024

ഗോത്ര മേഖലയിലെ ഭക്ഷ്യ സുരക്ഷ; ‘ഭാസുര ഗോത്രവര്‍ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മ’ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

0
Img 20210928 Wa0035.jpg
കല്‍പ്പറ്റ: ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രൂപം നല്‍കിയ 'ഭാസുര ഗോത്രവര്‍ഗ വനിത ഭക്ഷ്യ ഭദ്രത കൂട്ടായ്മ'യുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നൂല്‍പ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വെച്ച് നടക്കും. 2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തുകയും അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ഭാസുരയുടെ ലക്ഷ്യമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാസുരയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യാതിഥി ആയിരിക്കും. ഭാസുര അവകാശരേഖ കൈമാറ്റം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കും.
ഓരോ കോളനിയിലുു ഒരു കൂട്ടായ്മ രൂപീകരിച്ച് അതില്‍ നിന്ന് തന്നെ കണ്‍വീനറെയും തിരഞ്ഞെടുക്കും. ഇതിലൂടെ പൊതുവിതരണം, പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന ഭക്ഷ്യഭദ്രതാ പരിപാടികളുടെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശോധിക്കാന്‍ സ്വയം പ്രാപ്തരാക്കും. കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട അനര്‍ഹരും പിന്തള്ളപ്പെട്ട അര്‍ഹര്‍ക്കും നീതി ഉറപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി വസന്തം, വി രമേശന്‍, എം വിജയലക്ഷ്മി, പി എ സജീവ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *