April 20, 2024

അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു

0
Img 20210930 Wa0001.jpg
സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി, കൽപ്പറ്റ റെയിഞ്ചുകളിലെ അരുണമല ,പഞ്ചമിക്കുന്ന്, കല്ലുമല ,കുന്നമംഗലം വയൽ, കാർമ്മൽകുന്ന്, വട്ടക്കുണ്ട് ,കടച്ചിക്കുന്ന്, കരിങ്കണ്ണി, പുലിക്കോട്, സുഗന്ധഗിരി അമ്പ, എന്നീ കോളനികളിലെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു. കോളനികളിലെ ഉദ്യോഗാർത്ഥികൾക്ക് ജോലി നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ നടത്തിവരുന്നത്. വനം വകുപ്പിൽ സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് വഴി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോളനികളിലെ ഉദ്യോഗാർത്ഥികളെ സന്നദ്ധരാക്കുകയാണ് പി.എസ്.സി ക്ലാസുകൾ സംഘടിപ്പിക്കുന്നത് വഴി വനം വകുപ്പ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കോളനികളിൽ പി.എസ്.സി. ക്ലാസ്സുകൾ സംഘടിപ്പിക്കാനും വനംവകുപ്പ് തയ്യാറെടുത്ത് വരികയാണ്. പി.എസ്.സി ക്ലാസുകൾക്ക് കോളനിയിലെ ഉദ്യോഗാർത്ഥികളിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചു വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *