July 14, 2026

ക്ഷീരകർഷകർക്കുള്ള സബ്സിഡി വിതരണം ഉദ്ഘാടനം ചെയ്തു

0
Subsidy3.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 2020-21 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്കുള്ള സബിസിഡി വെള്ളമുണ്ട പഞ്ചായത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വെള്ളമുണ്ട,കുന്നുമ്മലങ്ങാടി,കാരക്കാമല ക്ഷീരോല്‍പ്പാദകസംഘങ്ങളില്‍ പാല്‍നല്‍കിയ ക്ഷീരകര്‍ഷകര്‍ക്കാണ് സബ്‌സിഡി നല്‍കിയത്.ബ്ലോക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകരുടെ കുട്ടികളില്‍ എസ് എസ് എല്‍ സി യില്‍ ഉന്നതി വിജയം നേടിയവര്‍ക്ക് ചടങ്ങില്‍ വെച്ച് കേഷ്അവാര്‍ഡുകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് ‌കൈപ്പാണി, പഞ്ചായത് വൈസ് പ്രസിഡണ്ട് ജംഷീര്‍കുനിങ്ങാരത്ത്,പി കെ അമീന്‍, പി.ടി. മത്തായി, ജിജി പോൾ, എം.രാധാകൃഷ്ണൻ ,തങ്കച്ചൻ ടി.സി.തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *