August 31, 2026

ജ്യോതിർഗമയ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാംപ് നടത്തി

0
IMG-20210930-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജ്യോതിർഗമയ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാംപ് നടത്തി.

മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജൻ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. 42 തവണ രക്തം ദാനം നൽകിയ ജ്യോതിർഗമയാ കോ ഓഡിനേറ്റർ കെ .എം. ഷിനോജ് അധ്യക്ഷത വഹിച്ചു.തൃശ്ശിലേരി മോർ ബസേലിയോസ് പള്ളി വികാരി ഫാ.സിബിൻ താഴുത്തെക്കുടി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർമാരായ ഡോ. എം.കെ. അനുപ്രിയ, ഡോ. ബിനിജ മെറിൻ, സൺഡേസ്കൂൾ ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ്, പള്ളി ട്രസ്റ്റി പി.കെ. ജോർജ് പുളിക്കകുടി ,സെക്രട്ടറി ബിനോയ് ഐസക് കണ്ടത്തിൽ, പെരുന്നാൾ കമ്മിറ്റി കൺവീനർ ബെന്നി കട്ടയ്ക്കാമെപ്പുറത്ത്, സൺഡേസ്കൂൾ സ്റ്റാഫ് സെക്രട്ടറി ധന്യ ബിജു, സിബി മാത്യു എന്നിവർ പ്രസംഗിച്ചു. നിരവധിയാളുകൾ രക്തം ദാനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *