April 26, 2024

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഹരിത കവചം തീർത്ത് പ്രതിരോധം

0
Img 20210930 Wa0006.jpg

റിപ്പോർട്ട് : സി.ഡി. സുനീഷ്
ഡൽഹി : നഗരവികസനത്തിൻ്റെ ദുരന്തഫലമായ അന്തരീക്ഷ മലിനീകരണം രൂക്ഷ രാജ്യ തലസ്ഥാനത്ത്
തൈകൾ നട്ട് ഹരിത കവചമൊരുക്കി ഡൽഹി ഭരണകൂടം.
ആവാസ വ്യവസ്ഥ പരിപാലനത്തിനും
ശുദ്ധവായു പരിപാലനത്തിനും
മരങ്ങൾ വലിയ പാരിസ്ഥിതീക ധർമ്മം ചെയ്യുമെന്ന തിരിച്ചറിവിൽ നിന്നാണ് ഡൽഹിയിൽ ഈ ഹരിത പ്രതിരോധം തീർക്കുന്നത്.
വർഷങ്ങളായി അന്തരീക്ഷ മലിനീകരണത്തിന് ഖ്യാതികേട്ട ഡൽഹിയിൽ, ഗ്രീൻ ബെൽറ്റ് വർദ്ധിപ്പിക്കാൻ വേണ്ടി, കഴിഞ്ഞ ഏഴ് വർഷത്തോളമായി (സെപ്റ്റംബർ 2021 വരെ) ഡൽഹി സംസ്ഥാന സർക്കാർ നട്ട്പിടിപ്പിച്ച വൃക്ഷതൈകൾ; 
▪️2015-16: 16ലക്ഷം
▪️2016-17: 24ലക്ഷം
▪️2017-18: 16ലക്ഷം
▪️2018-19: 28ലക്ഷം
▪️2019-20: 28ലക്ഷം
▪️2020-21: 32ലക്ഷം
▪️2021-22: 22ലക്ഷം (out of current year target of 38Lakh saples)
ഏഴ് വർഷങ്ങൾ കൊണ്ട് ആകെ നട്ടത്: 1.7 കോടി തൈകൾ
ഇന്ത്യയിൽ മലിനീകരണത്തെ കൂടി പ്രതിരോധിക്കാൻ നടത്തുന്ന സർഗ്ഗാത്മക ചുവട് ലോക ശ്രദ്ധ നേടുകയാണിന്ന്.
ഫോറെസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ (FSI) ഏറ്റവും ലേറ്റസ്റ്റ് സർവ്വേ പ്രകാരം, മഹാ തൈ നടൽ യജ്ഞംമൂലം നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾക്ക് മുകളിൽ ഗ്രീൻ ബെൽറ്റ് ഡൽഹിയിൽ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നാണ് FSI യുടെ ആധികാരിക പഠന റിപ്പോർട്ട്.
പദ്ധതിയുടെ സഫലീകരണം കൃത്യമാണോ, നട്ട തൈകൾ എത്ര വളർന്നു* തുടങ്ങിയവ പഠിച്ച് നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുവാൻ, ഡെൽഹിക്ക് പുറത്തുള്ള സർക്കാർ ഏജൻസികളുമായി ധാരണയായിട്ടുണ്ട്.
ജനകീയമായ ഇടപെടലിലൂടെ ശ്രദ്ധേയമായ ആം ആദി പാർട്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമാകുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *