June 24, 2026

ചാരുത് വി നിരൺ എലൈറ്റ് വേൾഡ് റെക്കോർഡ് പുരസ്കാര നിറവിൽ

0
IMG-20210930-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എലൈറ്റ് വേൾഡ് റെക്കോർഡിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി ചാരുത് വി നിരൺ. 29-09-21ന് തളിപ്പറമ്പിൽ വച്ചു നടന്ന മത്സരത്തിൽ ഓൺലൈൻ ആയാണ് മത്സരാർഥികൾ അമേരിക്കയിൽ നിന്നുള്ള എലൈറ്റ് വേൾഡ് റെക്കോർഡ് പ്രതിനിധികളുമായി സംവദിച്ചത്. റെക്കോർഡ് നേട്ടത്തിനായി 7 മിനിറ്റിനുള്ളിൽ 3 ഒറ്റ അക്ക സംഖ്യകൾ കൂട്ടി കൃത്യമായി ഉത്തരം നൽകണമായിരുന്നു. ഏറ്റവും ചുരുങ്ങിയത് 105 ചോദ്യങ്ങൾക്ക് ആയിരുന്നു ഉത്തരം നൽകേണ്ടിയിരുന്നത്. എന്നാൽ ചാരുത് 199 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിക്കൊണ്ടാണ് ആണ് വേൾഡ് റെക്കോർഡ് പുരസ്‌കാരം നേടിയത്. മാനന്തവാടിയിലെ വ്യാപാരിയായ നിരണിൻെറയും സീജയുടെയും മകനാണ്. മാനന്തവാടി സെൻറ് പാട്രിക്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ചാരുത്.
യു കെ ജി വിദ്യാർഥിനിയായ കൗഷികി സഹോദരിയാണ്. തളിപ്പറമ്പിലെ മാസ്റ്റർ കിഡ്സ്‌ അബാക്കസ് അക്കാഡമിയിലാണ് പരിശീലനം നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *