ഗാന്ധി ദര്‍ശനങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ വ്യാപിപ്പിക്കണം: എന്‍ ഡി അപ്പച്ചന്‍


Ad
കൽപ്പറ്റ: ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രചാരണത്തിലൂടെ മാത്രമെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമായ മതേതര സങ്കല്‍പങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്ന് കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയുടെ സംസ്ഥാന സമ്മേളനം ഗാന്ധീയം 153 ന്റെ മുന്നോടിയായാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ അഡ്വ. ജോഷി സിറിയക് നഗറില്‍ പ്രധിനിധി സമ്മേളനം സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ 75ാം വാര്‍ഷികം ആഘോഷിക്കുന്ന സ്വതന്ത്ര ഇന്ത്യ ഒരു തിരനോട്ടം എന്ന വിഷയത്തില്‍ ശ്രേഷ്ഠ ഗാന്ധിയന്‍ ഡോ. പി ലക്ഷ്മണനും മതേതര ഇന്ത്യയില്‍ ഗാന്ധിയന്‍ സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് കുര്യാക്കോസ് ആന്റണിയും സിമ്പോസിയം അവതരിപ്പിച്ചു.
യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ഇ വി അബ്രഹാം അധ്യക്ഷത വഹിച്ചു. ടോമി പാണ്ടിശ്ശേരി, സിബിച്ചന്‍ കരിക്കേടം, വിനോദ് കുമാര്‍, പി എം ബെന്നി, അരുണ്‍ദേവ്, വി രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍, വിലാസിനി എന്നിവര്‍ പ്രസംഗിച്ചു വര്‍ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങള്‍ ലഘൂകരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും മയക്കുമരുന്നിന്റെ വിപത്തില്‍ നിന്നും യുവജനങ്ങളെ രക്ഷിക്കണമെന്നും യോഗം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *