തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ടി സിദ്ദിഖ് എം എല്‍ എ


Ad
കൽപ്പറ്റ: പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ എന്‍ ടി യു സിയുടെ ആഹ്വനപ്രകാരം മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധർണ നടത്തി. മിനിമം കൂലി 700 രൂപ ആക്കുക, തോട്ടം തൊഴിലാളി ഭവന പദ്ധതി നടപ്പിലാക്കുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുക, തോട്ടം തൊഴിലാളി നിയമങ്ങളില്‍ കലോചിതമായ മാറ്റങ്ങള്‍ വരുത്തുക, വിലകയറ്റം തടയുക, തോട്ടങ്ങളില്‍ 20 ശതമാനം ബോണ്ണസ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. ഒ ഭാസ്‌കരന്‍, ആര്‍ ശ്രീനിവാസന്‍, ടി എ മുഹമ്മദ്, എന്‍ കെ സുകുമാരന്‍, ജോസ് പൊഴുതന, ബി സുരേഷ് എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *