IMG-20220803-WA00582.jpg

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും : ടി സിദ്ധീഖ് എം എല്‍ എ


AdAd
    
 മേപ്പാടി : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം 20 ജോലിയില്‍ കൂടുതല്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം രാജ്യത്തെ ഗ്രാമീണ മേഖലയിലെ അശരണരും സാധാരണക്കാരുമായ ജനവിഭാഗങ്ങളുടെ ആശ്രയമായി മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗിന്റെ കാലത്ത് നടപ്പിലാക്കിയ ഏറ്റവും മഹത്തായ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാന്‍ ഉള്ള കേന്ദ്രസര്‍ക്കാറിന്റെ ഗൂഡനീക്കത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ഉത്തരവിലൂടെ പ്രകടമാകുന്നത് ഇത് മൂലം ഇപ്പോള്‍ ഒരു കുടുംബത്തിന് ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ പകുതിയോളം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന 200 തൊഴില്‍ ദിനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നിലപാടുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് സംസ്ഥാന സര്‍ക്കാരും ആവശ്യമായ നിലപാടുകളും തീരുമാനങ്ങളും എടുക്കാതെയും ഈ മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഒരു നിലപാടും എടുക്കാതെ മുന്‍പോട്ട് പോകുകയാണ്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലെ പ്രധാന പ്രശ്‌നങ്ങള്‍ നിരവധിയാണ് നിലവില്‍ തൊഴില്‍ ആവിശ്യപ്പെടുന്ന എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്ന രീതിയില്‍ പ്രവര്‍ത്തികള്‍ കണ്ടെത്തി അതിനാവിശ്യമായ മസ്റ്റോള്‍ അനുവദിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്ന് വരുന്നത് ഇതനുസരിച്ച് ഒരു വാര്‍ഡില്‍ 8 മുതല്‍ 10 തൊഴില്‍ ദിനങ്ങള്‍ വരെയാണ് നിലവില്‍ ഉള്ളത് എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഒരു പഞ്ചായത്തില്‍ 20 പ്രവര്‍ത്തികള്‍ മാത്രമെ ഏറ്റെടുക്കുവാന്‍ കഴിയുകയുള്ളൂ ഒരു പഞ്ചായത്തില്‍ 200 പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലത്താണ് 20- ലേക്ക് ചുരുക്കിയത് ഇതിന് പ്രധാന കാരണമായി പറയുന്നത് വര്‍ക്ക് കംപ്ലിഷന്‍ ചെയ്യന്നതിന്റെ കാലതാമസമാണ് സത്യത്തില്‍ ഇതിന്റെ പ്രധാന കാരണം ഫണ്ടിന്റെ ലഭ്യത കുറവാണ് അതോടൊപ്പം കോവിഡ് മൂലം ഉണ്ടായ പ്രതി സന്ധിക്ക് ശേഷം കൂടുതല്‍ ആളുകള്‍ തൊഴില്‍ ആവശ്യപ്പെടുന്നു ഇവര്‍ക്ക് 100 ദിനം തൊഴില്‍ നല്‍കണമെങ്കില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കണം കൂടാതെ എസ് ടി വിഭാഗത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കണം പഞ്ചായത്തുകള്‍ വര്‍ക്ക് ഡിമാന്റ് ചെയ്താലും മസ്റ്റോള്‍ ബ്ലോക്ക് ലോഗിനില്‍ നിന്നും പ്രിന്റ് എടുക്കുവാന്‍ സാധിക്കില്ല തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ഉത്തരവില്‍ ഉള്ളത് ഇതിന് എതിരെ ശക്തമായ നിലപാടുകള്‍ നിയമ സഭയിലും പാര്‍ലമെന്റിലും സ്വീകരിക്കുമെന്നും സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഐ ന്‍ ടി യൂ സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടന്ന ജില്ലാ തല ധര്‍ണ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ടും കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ യുമായ ടി സിദ്ധീഖ് പറഞ്ഞു.
ധര്‍ണയില്‍ ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഓ ഭാസ്‌കരന്‍, ഗിരീഷ് കല്‍പ്പറ്റ,ആര്‍ ഉണ്ണി കൃഷ്ണന്‍, എന്‍ കെ സുകുമാരന്‍, ടി എ മുഹമ്മദ്, രാജു ഏജമാടി, എ റാം കുമാര്‍, അരുണ്‍ ദേവ്, പിഎം സൈദലവി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, എം ഉണ്ണി കൃഷ്ണന്‍, മനോജ് കടച്ചികുന്ന്, എന്നിവര്‍ സംസാരിച്ചു.
   കൃഷ്ണ രാജ് തൃക്കൈപ്പറ്റ , എന്‍ അന്‍വര്‍ സാദത്ത്, ശ്രീജാ ബാബു, രാധ ചുളിക്ക, ദീപ ചെല്ലംകോട്, ഡയാന മച്ചാടോ, നോരിസ് മേപ്പാടി, ശംസുദ്ധീന്‍ അരപ്പറ്റ സാജിര്‍ ചേമ്പോത്ര, സതീഷ് കല്ലായി, എന്‍ ടി മുജീബ്, എന്‍ അബ്ദുല്‍ മജീദ്, ബെല്‍സര്‍, മുരുകേഷന്‍ നെല്ലിമുണ്ട, ബഷീര്‍ നെല്ലിമുണ്ട, എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി..
Ad Ad

Leave a Reply

Leave a Reply

Your email address will not be published.