IMG-20220803-WA00632.jpg

ഭർത്താവിൻ്റെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരുങ്ങവെ ഭാര്യയും മരിച്ചു

മരക്കടവ് : ചൊവ്വാഴ്ച മരണപ്പെട്ട ഭർത്താവിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും മരിച്ചു.മരക്കടവ് പണിയ കോളനിയിലാണ്ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത് മരക്കടവ് പഴയ തോട്ടം പണിയ കോളനിയിലെ കൂട്ടക്കന്‍ (100)ചൊവ്വാഴ്ച മരണപ്പെടുന്നത്.ഇന്ന് ഉച്ചക്ക്ഭാര്യ കറപ്പി (95) യും മരണപ്പെട്ടു. വാർധക്യസഹചമയ അസുഖത്തെ തുടർന്ന് ഇരുവരും കിടപ്പിലായിരുന്നു. ഇരുവരുടെയും സംസ്‌കാരം ഇന്ന് വൈകുന്നേരം നടത്തി. മക്കള്‍: ഗോപാലന്‍,…

IMG-20220803-WA00622.jpg

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

GridArt_20220504_1946555172.jpg

കാട്ടിക്കുളം,കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം, അമ്മാനി, സെക്കന്റ് ഗേറ്റ്, കോണവയല്‍, ചേലൂര്‍, ബേഗൂര്‍, ഒന്നാം മൈല്‍, മണ്ണുണ്ടി, ഇരുമ്പ്പാലം ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചോം, മുക്രാമൂല ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ…

IMG-20220803-WA00582.jpg

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും : ടി സിദ്ധീഖ് എം എല്‍ എ

      മേപ്പാടി : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം 20 ജോലിയില്‍ കൂടുതല്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം രാജ്യത്തെ ഗ്രാമീണ മേഖലയിലെ അശരണരും സാധാരണക്കാരുമായ ജനവിഭാഗങ്ങളുടെ ആശ്രയമായി മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗിന്റെ കാലത്ത് നടപ്പിലാക്കിയ ഏറ്റവും മഹത്തായ തൊഴിലുറപ്പ് പദ്ധതിയെ…

IMG-20220803-WA00572.jpg

ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനുള്ള ശൈലി ആപ്പ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധന അര്‍ബുദ നിയന്ത്രണ പരിപാടിയായ ശൈലി ആപ്പിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം ടി.സിദ്ധിഖ് എം.എല്‍.എ നിര്‍വഹിച്ചു. പൊഴുതന കുടുംബരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിതമായി ജീവിതശൈലി രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ശൈലി ആപ്പ്.…

IMG-20220803-WA00482.jpg

കാർത്യായനി (80) നിര്യാതയായി.

കരിങ്കുറ്റി: വണ്ടിയാമ്പറ്റ പൂളക്കൊല്ലി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞിരാമ കുറുപ്പിൻ്റെ ഭാര്യ കാർത്യായനി (80) നിര്യാതയായി. സംസ്കാരം നാളെ  11ന്.  മക്കൾ: ശ്യാമള, ശശി. മരുമക്കൾ: നാരായണൻ, രമണി

IMG-20220803-WA00512.jpg

മന്ത്രി ജി.ആര്‍ അനിലിന്റെ സന്ദര്‍ശനം മാറ്റിവെച്ചു

കൽപ്പറ്റ : പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ആഗസ്റ്റ് നാലിന് (വ്യാഴാഴ്ച്ച) ജില്ലയില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റി വെച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കല്‍പ്പറ്റയില്‍ പുതുതായി നിര്‍മ്മിച്ച സപ്ലൈകോ പി ഡി എസ് ഡിപ്പോയുടെ ഉദ്ഘാടനവുമായിരുന്ന് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്.

IMG-20220803-WA00502.jpg

കാലവര്‍ഷം; ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധനല്‍കണം: മന്ത്രി എ.കെ. ശശീന്ദ്രന്‍ ;ജില്ലയില്‍ മൂന്ന് ദിവസം ഓറഞ്ച് ജാഗ്രത

കൽപ്പറ്റ : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന കാലവര്‍ഷ ദുതിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കോളനികള്‍, തോട്ടം ലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവര്‍ക്ക് പ്രത്യേക…

IMG-20220803-WA00482.jpg

കാർത്യായനി (80) നിര്യാതയായി

കരിങ്കുറ്റി: വണ്ടിയാമ്പറ്റ പൂളക്കൊല്ലി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞിരാമ കുറുപ്പിൻ്റെ ഭാര്യ കാർത്യായനി (80) നിര്യാതയായി. സംസ്കാരം (വെള്ളി) 11ന്.  മക്കൾ: ശ്യാമള, ശശി. മരുമക്കൾ: നാരായണൻ, രമണി

IMG-20220803-WA00442.jpg

ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി

കൽപ്പറ്റ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിച്ചു. ഖാദി ഓണം…