IMG-20220802-WA00682.jpg

കൽപ്പറ്റ വൈസ് മാൻ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ : കല്‍പ്പറ്റ വൈസ്‌മെന്‍സ് ക്ലബ് പ്രസിഡന്റ് ഡോ.കെ.പി. വിനോദ് ബാബുവും സെക്രട്ടറിയായി ഡോ.റോജേഴ്‌സ് സെബാസ്റ്റ്യനേയും  തിരഞ്ഞെടുത്തു.

IMG-20220802-WA00722.jpg

ജില്ലയിൽ കുരങ്ങ് വസൂരി സംശയം; യുവതി ചികിത്സയിൽ

കൽപ്പറ്റ : വയനാട് ജില്ലയിലും കുരങ്ങു വസൂരിയെന്ന് സംശയം. രോഗലക്ഷണങ്ങളോടെ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജൂലൈ 15ന് യു.എ.ഇയില്‍ നിന്നും വന്ന പൂതാടി പഞ്ചായത്ത് പരിധിയിലെ 38 കാരിക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ശാരീരികാസ്വാസ്ഥ്യങ്ങളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് കുരങ്ങു വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര…

IMG-20220802-WA00672.jpg

ആഫ്രിക്കൻ പന്നിപ്പനി :നെന്മേനിയിൽ ഉന്മൂലന നടപടികൾ തുടങ്ങി

 നെന്മേനി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെൻമേനി ഗ്രാമപഞ്ചായത്തിലെ ബിജു, മുച്ചിലോട്ട്, പൂളക്കുണ്ട്, നമ്പ്യാർ കുന്ന് എന്ന കർഷകന്റെ ഫാമിലെ പന്നികളുടെ ഹ്യൂമയിൻ കില്ലിംഗ് നടപടികൾ ആരംഭിച്ചു.ഇന്ന്  വൈകീട്ട് 3. 30 ഓ ടുകൂടിയാണ് ദൗത്യംതുടങ്ങിയത്. രാവിലെ 9 മണി മുതൽ പന്നികളെ സംസ്കരിക്കുന്നതിനുള്ള കുഴി ജെസിബി ഉപയോഗിച്ച് തയ്യാറാക്കുന്നതിനുള്ള ജോലി തുടങ്ങി. പ്രതികൂല കാലാവസ്ഥ മൂലം…

IMG-20220802-WA00662.jpg

വയനാട്ടിൽ 25 കോഫി കിയോസ്കുകൾ സ്ഥാപിക്കും

കൽപ്പറ്റ :സഹകരണ കാപ്പി കൃഷി പോത്സാഹിപ്പിക്കും.ബ്രഹ്മഗിരി ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ അവസാനത്തോടെ വയനാട്ടിൽ 25 കോഫി കിയോസ്കുകൾ തുടങ്ങും. വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പാതിരിപ്പാലത്തെ ബ്രഹ്മഗിരി ഹെഡ് ഓഫീസിൽ നടന്ന കർഷക സംരംഭക ശിൽപ്പശാലയിലാണ് തീരുമാനം. ജില്ലയിലെ കാപ്പി കൃഷി മേഖലയിൽ സംയോജിത സഹകരണ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ…

IMG-20220802-WA00642.jpg

വിജയൻ (65) നിര്യാതനായി

പുൽപ്പള്ളി : വീട്ടിമൂല പാറയ്ക്കൽ പി.പി. വിജയൻ (65) നിര്യാതനായി.റിട്ട. ഡപ്യൂട്ടി തഹസിൽദാർ, എൻ.ജി.ഒ. യൂണിയൻ ബത്തേരി താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ : ഓമന.മക്കൾ : സൗമ്യ, ധന്യ.മരുമക്കൾ : അനിൽ, ദിലീപ്.സംസ്‍കാരം പിന്നീട്.

IMG-20220802-WA00652.jpg

പുഴങ്കുനി, ചുണ്ടക്കുന്ന് കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

നൂല്‍പ്പുഴ:കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നൂല്‍പ്പുഴ വില്ലേജിലെ കല്ലൂര്‍ പുഴങ്കുനി ആദിവാസി കോളനിയിലുള്ള 8 കുടുംബങ്ങളിലെ 31 അംഗങ്ങളെയും മുത്തങ്ങ ചുണ്ടക്കുന്ന് കോളനിയിലെ 7 കുടുംബങ്ങളിലുള്ള കൈകുഞ്ഞടക്കം 28 അംഗങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയുടെയും എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെയും നേതൃത്വത്തിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുഴങ്കുനിയില്‍ നിന്നുമുള്ളവരെ കല്ലുമുക്ക് ജി.എല്‍.പി…

GridArt_20220504_1946555172.jpg

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊതക്കര, അത്തിക്കൊല്ലി, മൈലാടുംകുന്ന്, നരോക്കടവ്, മല്ലിശേരിക്കുന്ന്, ചെറുകര ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊതക്കര, അത്തിക്കൊല്ലി, മൈലാടുംകുന്ന്, നരോക്കടവ്, മല്ലിശേരിക്കുന്ന്, ചെറുകര ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220802-WA00622.jpg

മന്ത്രി ജി.ആര്‍ അനില്‍ വ്യാഴാഴ്ച ജില്ലയില്‍

കൽപ്പറ്റ : പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ വ്യാഴാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കല്‍പ്പറ്റയില്‍ പുതുതായി നിര്‍മ്മിച്ച സപ്ലൈകോ പി ഡി എസ് ഡിപ്പോയുടെ ഉദ്ഘാടനവും ഉപഭോക്ത്ൃ ബോധവല്‍ക്കരണ…

IMG-20220802-WA00492.jpg

മഴ മുന്നറിയിപ്പ്: ഉദ്യോഗസ്ഥര്‍ ആസ്ഥാനം വിട്ടു പോകരുത്

കൽപ്പറ്റ : ജില്ലയില്‍ അതിതീവ്ര മഴസാധ്യതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റവന്യൂ, തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ വികസനം, തൊഴില്‍, പൊതുമരാമത്ത് വകുപ്പുകള്‍, ബന്ധപ്പെട്ട മറ്റ് അടിയന്തരകാര്യ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ അടക്കമുള്ള ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഓഫീസ് മേധാവിമാര്‍ ജീവനക്കാര്‍ക്ക് അവധി…

IMG-20220802-WA00572.jpg

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ : വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.