IMG-20220808-WA00762.jpg

കഞ്ചാവുമായി യുവാവിനെ പിടികൂടി

മേപ്പാടി : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വൈത്തിരി താലൂക്ക്തല സ്ട്രിക്കിങ് പാർട്ടി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരം അനുസരിച്ച്  നടത്തിയ ,അന്വേഷണത്തിൽ യുവാവിനെ പിടി കൂടി.മേപ്പാടി താഴെ അരപ്പറ്റയിൽ നിന്നും 550 ഗ്രാം കഞ്ചാവും കെ എൽ 73 4384 നമ്പർ മോട്ടോർ സൈക്കിളുമായി നാസിക്ക് പി കെ (25) പിടിയിലായി.…

IMG-20220808-WA00732.jpg

കുടുംബശ്രീ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് വാഹനം വാടകയ്ക്ക് എടുക്കുന്നു

തിരുനെല്ലി:കുടുംബശ്രീ ജില്ലാമിഷനു കീഴിലെ തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. 1400 സിസി യ്ക്ക് മുകളിലുള്ളതും ടാര്‍ ചെയ്യാത്ത റോഡുകളിലും കയറ്റങ്ങളിലും മറ്റും പോകാന്‍ കഴിയുന്ന 8 വര്‍ഷത്തില്‍ അധികം പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം.…

IMG-20220808-WA00722.jpg

മറിയം (81) നിര്യാതയായി

മുട്ടിൽ: പരിയാരം പാത്തിക്കര മൊയ്തീന്റെ ഭാര്യ മുക്കോളി മറിയം (81) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, സൂപ്പി, സൈനബ, സക്കീർ. മരുമക്കൾ: പാത്തുമ്മകുട്ടി, ജമീല, ഹംസ ചുള്ളിയോട്, സക്കീന. സഹോദരങ്ങൾ: പള്ളീമ, പരേതരായ ചുണ്ടപ്പാടി ഇബ്റാഹിം, ആമീന, കദീസ, പാത്തു.

IMG-20220808-WA00712.jpg

ഫ്രാൻസീസ്(77) നിര്യാതനായി

മാനന്തവാടി:-റിഷി ഗ്രൂപ്പ് സ എക്സിക്യൂട്ടിവ് ഡയറക്ടർജോസഫിൻ്റെ പിതാവ് ഫ്രാൻസീസ് വടക്കേടത്ത് (77) (പാപ്പച്ചൻ ) നിര്യാതനായി.          ഭാര്യ- സിസിലി (തോട്ടുങ്കൽ കുടുംബാഗം) മക്കൾ . ജോസഫ് ഫ്രാൻസിസ്സ് വടക്കേടത്ത് (ജോളി) ഷെർളി ,ട്രസി , ജോർജ് ഫ്രാൻസിസ്സ് (ഷാജി ) ഷിൽ ജി ,മരുമക്കൾ – ജോളി ജോസഫ് ,മത്തായി…

IMG-20220808-WA00692.jpg

വിപുലമായ പരിപാടികളോടെ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം:മാനന്തവാടി നഗരസഭ

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കും. 13 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്ത് 13 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വിദ്യാലയങ്ങള്‍, കോളേജുകള്‍, കുടുംബശ്രീ, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, വ്യാപാര സമൂഹം, ക്ലബ്ബുകള്‍, വായനശാലകള്‍…

IMG-20220808-WA00682.jpg

എ.ബി.സി.ഡി നൂല്‍പ്പുഴ മാതൃകയായി : ഇ-സേവനം

നൂല്‍പ്പുഴ : ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന പഞ്ചായത്തുകളിലൊന്നായ നൂല്‍പ്പുഴയില്‍ എ.ബി.സി.ഡി ക്യാമ്പയിന്‍ മാതൃകയായി. ക്യാമ്പില്‍ 25 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും 2171 വ്യക്തികള്‍ക്കുള്ള വിവിധ സേവനങ്ങള്‍ നല്‍കി. അപേക്ഷകളിന്മേല്‍ തത്സമയം നടപടികള്‍ കൈക്കൊണ്ടു. ആഗസ്റ്റ് 4 മുതല്‍ 7 വരെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ്…

IMG-20220808-WA00602.jpg

കാരുണ്യവഴിയിൽ റോഡ് സേഫ്റ്റി വളണ്ടിയേഴ്‌സ്: വീടിൻ്റെ താക്കോൽദാനം 11-ന്

കല്‍പ്പറ്റ: വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്‌സും മോട്ടോര്‍ വാഹന വകുപ്പും പൊതുജന പങ്കാളിത്തത്തോടെ മാനന്തവാടിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ കെ എസ് ബിന്ദുവിന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഓഗസ്റ്റ് 11ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. മാനന്തവാടി കുഴിനിലത്ത് അടുവന്‍കുന്ന് കോളനിയിലാണ് ബിന്ദുവിന് വീട് നിര്‍മിച്ചിരിക്കുന്നത്. 11ന് കലക്ടറേറ്റില്‍ നടക്കുന്ന വാഹനീയം പരിപാടിയില്‍ മോട്ടോര്‍ വാഹന…

IMG-20220808-WA00592.jpg

ഭൂപ്രശ്‌നങ്ങളുടെ പരിഹാരം ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കും :മന്ത്രി കെ. രാജന്‍

ചീരാല്‍ : മലയോര മേഖലയിലേയും ആദിവാസി വിഭാഗത്തിന്റെയും ഭൂവിഷയങ്ങള്‍ പ്രത്യേക കേസായി പരിഗണിച്ച് പരിഹാരം കാണാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ചീരാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം സംസ്ഥാനത്തെ അഞ്ച് ജില്ലകളെ ഇക്കാര്യത്തില്‍ പരിഗണിക്കുമ്പോള്‍ വയനാടിന് മുന്തിയ…

IMG-20220808-WA00582.jpg

ഹര്‍ ഘര്‍ തിരംഗ അഞ്ച് ദിവസം അരലക്ഷം പതാകകള്‍

കൽപ്പറ്റ : സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ഹര്‍ ഘര്‍ തിരംഗ അമൃത മഹോത്സവത്തിന് ജില്ലയില്‍ അര ലക്ഷം പതാകകള്‍ ഒരുങ്ങി. കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യല്‍ യൂണിറ്റുകളിലെ 43 പേരാണ് അഞ്ച് ദിവസം കൊണ്ട് 56824 ദേശീയപതാകകള്‍ തുന്നിയത്. ജില്ലയില്‍ 90000 ദേശീയ പതാകകളാണ് കുടുംബശ്രി നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 10 നകം മുഴുവന്‍ പതാകകളും…

IMG-20220808-WA00572.jpg

മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മൂപ്പൈനാട് : മുപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ 14 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി. 44 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയില്‍ നിര്‍മ്മിച്ച മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള വിശാലമായ വെയിറ്റിംഗ് റൂം, വരാന്ത, ഫ്രണ്ടോഫീസ്, അംഗപരിമിതര്‍തര്‍ക്കുകൂടി ഉപയോഗിക്കാന്‍…